ഉന്നത വിജയം : മലയാളി വിദ്യാര്‍ഥിക്ക് ഗോള്‍ഡന്‍ വിസ
അബുദാബി : രാജ്യത്തിന് മികച്ച സാമ്പത്തിക നയം രൂപപ്പെടുത്തുന്നതില്‍ സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്മോഹന് സിങ്ങിന്റെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നുവെന്നും രാജ്യ പുരോഗതി സാധാരണ ജനങ്ങളിലൂടെയാണെന്ന് തെളിയിച്ച പ്രധാനമന്ത്രിയായിരുന്ന അദ്ദേഹമെന്നും അബുദാബി കെഎംസിസി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ജനാധിപത്യ,മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു മന്മോഹന് സിങ്ങെന്നും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങലും ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫും അനുശോചന കുറിപ്പില്‍ പറഞ്ഞു.
ഡോ.മന്മോഹന് സിങ് : ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കിയ കരുത്തനായ ഭരണാധികാരി : അഹമ്മദ് റയീസ്