ഒമാനെ 2-1ന് തോല്പിച്ച് ബഹ്റൈന്‍ ഗള്‍ഫ് ചാമ്പ്യന്മാര്
അബുദാബി : അന്തരിച്ച വിഖ്യാത സാഹിത്യകാരന് എംടി വാസുദേവന്‍ നായരുടെ വിയോഗം സാഹിത്യലോകത്തിനും മലയാളക്കരക്കും തീരാനഷ്ടമാണെന്ന് അബുദാബി കെഎംസിസി. മലയാള സാഹിത്യത്തെ ലോകത്തിന്റെ ഉന്നതിയില്‍ എത്തിച്ചാണ് എംടി ലോകത്തോട് വിടപറയുന്നത്. സാഹിത്യത്തിലെന്ന പോലെ സാമൂഹിക, സാംസ്കാരിക ഇടങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച എംടിയുടെ ജീവിതത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. മലയാളക്കരക്കു വായനയുടെ വസന്തം തീര്‍ത്താണ് എംടി വിട വാങ്ങുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി അബുദാബി കെഎംസിസി പ്രസിഡന്റ് ഷുകൂര്‍ അലി കല്ലുങ്ങലും ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫും അനുശോചന കുറിപ്പില്‍ പറഞ്ഞു.