കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓള് ഇന്ത്യ കബഡി ടൂര്‍ണമെന്റ് ഇന്ന് മുഷ്രിഫിലെ ലിവ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ 11 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. കേരളത്തിലെ എട്ടു ജില്ലകളെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ പ്രമുഖ കബഡി ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. ഫ്രണ്ട്സ് ആറാട്ടുകടവ്(പാലക്കാട്),ന്യൂ മാര്‍ക്ക് മംഗ്ലളുരു(കാസര്‍കോട്),റെഡ് വേള്‍ഡ് കൊപ്പല്‍ (എറണാകുളം),ബ്രദേഴ്സ് കണ്ട ല്‍(മലപ്പുറം) എന്നീ ടീമുകള്‍ ഗ്രൂപ്പ് എയിലും റെഡ് സ്റ്റാര്‍ ദുബൈ (തൃശൂര്‍), ടീം ഫൈമസ് 02 പൊന്നാനി (കണ്ണൂര്‍),ടീം തമിഴ്നാട്(തിരുവന്തപുരം),ബട്കല്‍ ബുള്‍സ് (കോഴിക്കോട്) എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയിലും മത്സരിക്കും. നാസിര്‍ അമ്മികുപ്പാട്ടി കര്‍ണാടക,അജി കണ്ടല്‍,മന്‍സൂര്‍ കണ്ടല്‍,സാഗര്‍ സൂരജ് ഹരിയാന,സന്ദീപ് നര്‍വാല്‍ ഹരിയാന, അമല്‍ രാജ് കാസര്‍ക്കോട്,ആദര്‍ശ് കൊപ്പാല്‍, നിവേദ് കൊപ്പാല്‍,റഷീദ് ബാനര്‍ജി,ആഫ്രീദ്, കലന്തര്‍ സഫ്രാസ് കര്‍ണാടക തുടങ്ങിയ പതിനെട്ടോളം പ്രമുഖ പ്രൊ ഇന്ത്യ കബഡി ടീമംഗങ്ങള്‍ മത്സരത്തിന് എത്തുന്നുണ്ട്.
ഓരോ ടീമിലും രണ്ട് ഇന്ത്യന്‍ പ്രൊ കബഡി ടീമംഗങ്ങള്‍ കളത്തിലിറങ്ങും. അന്തര്‍ദേശീയ മത്സരങ്ങളില്‍ പരിചയ സമ്പന്നരായ ഏഴ് റഫറിമാരാണ് മത്സരങ്ങള്‍ നിയന്ത്രിക്കുക. ഒന്നാം സ്ഥാനക്കാര്‍ക്ക് 5000 ദിര്‍ഹമും ട്രോഫിയും മെഡലും രണ്ടാം സ്ഥാനക്കാര്‍ക്ക് 3000 ദിര്‍ഹമും ട്രോഫിയും മെഡലും മൂന്നും നാലും സ്ഥാനക്കാര്‍ക്ക് 1000 ദിര്‍ഹമും ട്രോഫിയുമാണ് സമ്മാനം. കൂടാതെ മികച്ച റൈഡര്‍,മികച്ച ക്യാച്ചര്‍,എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയവര്‍ക്ക് ട്രോഫി നല്‍കും. ടൂര്‍ണമെന്റിന്റെ വിജയത്തിനായി 121 അംഗ വിപുലമായ സ്വാഗതസംഘ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. മത്സരത്തിലേക്ക് പ്രവേശനം സൗജന്യമാണ്.