കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : അബുദാബി സംസ്ഥാന കെഎംസിസി സ്പോര്‍ട്സ് വിങ്ങിന്റ നേതൃത്വത്തില്‍ ഡിസംബര്‍ 15ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന ഓള് ഇന്ത്യാ കബഡി ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം യുഎഇ കെഎംസിസി വര്‍ക്കിങ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി നിര്‍വഹിച്ചു. ചെയ്തു. അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ അധ്യക്ഷനായി. ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് വിപികെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. യുഎഇയിലെ പ്രഗത്ഭരായ 8 ജില്ലാ ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ഇന്ത്യാ കബഡി ഫെഡറേഷനുമായി സഹകരിച്ചു നടത്തുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പ്രൊ ലീഗ് പ്ലെയേഴ്സ് അടക്കം ഓരോ ടീമിന് വേണ്ടിയും അണിനിരക്കും. ആദ്യ നാലു സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും.
പ്രകാശന ചടങ്ങില്‍ ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല പറപ്പൂര്,ട്രഷറര്‍ ബിസി അബൂബക്കര്‍,കെഎംസിസി നേതാക്കളായ അഡ്വ.കെവി മുഹമ്മദ്കുഞ്ഞി,അഷ്റഫ് പൊന്നാനി, റഷീദ് പട്ടാമ്പി,ഹംസ ഹാജി പാറയില്‍,മൊയ്ദുട്ടി വേളേരി,ഷറഫുദീന്‍ കൊപ്പം,അബ്ദുല്‍ ബാസിത് കായക്കണ്ടി,ഖാദര്‍ ഒളവട്ടൂര്‍,ഹനീഫ പടിഞ്ഞറെമൂല,ഇടിഎം സുനീര്‍,ഷാനവാസ് പുളിക്കല്‍,അന്‍വര്‍ ചുള്ളിമുണ്ട,ജാഫര്‍ തങ്ങള്‍,ശിഹാബ് കരിമ്പനാട്ടില്,അബ്ദുറഹ്മാന് ഹാജി,അന്‍വര്‍ കൈപ്പമംഗലം,ഹാരിസ് ആറ്റിങ്ങല്‍, ഹസ്സന് കുഞ്ഞി വട്ടക്കോല്‍,പികെ അഷ്റഫ്,അബ്ദുസ്സമദ് പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ് സ്വാഗതവും വൈസ് പ്രസിഡന്റ് കോയ തിരുവത്ര നന്ദിയും പറഞ്ഞു.