ഗള്‍ഫ് കപ്പില്‍ കുവൈത്തിനെതിരെ യുഎഇക്ക് തോല്‍വി ; ഖത്തറിനെതിരെ ഒമാന്‍ വിജയം
അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഓണം ആഘോഷിച്ചു. കേരള സോഷ്യല്‍ സെന്ററില്‍ നടന്ന ഓണസദ്യയില്‍ അബുദാബിയിലെ പ്രമുഖ സംഘടനാ പ്രതിനിധികള്‍ വ്യവസായ പ്രമുഖ ര്‍ എന്നിവര്‍ ഉള്‍പ്പെടെ 3500ല്‍പരം പേര് പങ്കെടുത്തു. രാവിലെ 11 മണിക്ക് കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ബീരാന്‍കുട്ടി മാനേജിങ് കമ്മിറ്റി അം ഗങ്ങളുടെ സാന്നിധ്യത്തില്‍ വിളക്കു കൊളുത്തി ഓണസദ്യ ഉത്ഘാടനം ചെയ്തു. കണ്ണന്റെ നേതൃത്വത്തി ലുള്ള സംഘമാണ് 32 വിഭവങ്ങള്‍ അടങ്ങിയ സദ്യ തയാറാക്കിയത്. 11 മണിക്ക് തുടങ്ങിയ സദ്യ 4 മണിവരെ നീണ്ടുനിന്നു. വിവിധ സബ് കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ നടന്ന പരിപാടിയില്‍ തലേദിവസംമുതല്‍ ത ന്നെ കെഎസ്സി കുടുംബാംഗങ്ങള്‍ സജീവമായിരുന്നു.