സര്ക്കാര് പ്രവര്ത്തനം മെച്ചപ്പെടുത്താന് യുഎഇയില് ‘ഡാറ്റാ സൂചിക’
അബുദാബി : അബുദാബി കേരള സോഷ്യല് സെന്റര് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് 27ന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികള് വാര്ത്താ സമ്മേളനത്തില് അറിയിച്ചു. മൂന്നു ദിനങ്ങളിലായി സെന്റര് അങ്കണത്തില് വിവിധ പരിപാടികളോടെ കേരളോത്സവം നടക്കും. കേരളത്തിന്റെ തനത് കലാപരിപാടികളും നാടന് വിഭവങ്ങളുമായി നടക്കുന്ന കേരളോത്സവം മൂന്നുദിവസം നീണ്ടുനില്ക്കും. പങ്കെടുക്കുന്നവരില്നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിജയിക്ക് ഒന്നാം സമ്മാനമായി നിസാന് കാര് ലഭിക്കും. കൂടാതെ 100 പേര്ക്ക് മറ്റു സമ്മാനങ്ങളും നല്കും. കേരളോത്സവത്തിലേക്ക് വൈകിട്ട് 7 മുതല് രാത്രി 11 വരെയാണ് പ്രവേശനം. ഭക്ഷണ,വാണിജ്യ സ്റ്റാളുകള്,സയന്സ് എക്സിബിഷന്,സ്കില് ഗെയിംസ്,പുസ്തകമേള,സംഗീത,നൃത്ത പരിപാടികള്,വാദ്യമേളങ്ങള്,കുട്ടികള്ക്കായി വിനോദ-വിജ്ഞാന പരിപാടികള് തുടങ്ങിയവ ഒരുക്കുന്നുണ്ട്. 27ന് രാത്രി 8:30ന് ഇമാറാത്തി നൃത്തം,28ന് രാത്രി 7:30ന് ദുബൈ ബുള്ളറ്റ് മ്യൂസിക് ബന്റ് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോ എന്നിവ അരങ്ങേറും.സെന്റര് പ്രസിഡന്റ് എകെ ബീരാന്കുട്ടി,ജനറല് സെക്രട്ടറി നൗഷാദ് യൂസുഫ്,ട്രഷറര് വിനോദ് പട്ടം, അല് മസൂദ് ഓട്ടോ മൊബൈല്സ് മാര്ക്കറ്റിങ് മാനേജര് മൊത്താസ് എല് ഖോലി,സെന്റര് ജോ.സെക്രട്ടറിയും അല്മസൂദ് ഓട്ടോ മൊബൈല്സ് പ്രതിനിധിയുമായ പ്രകാശ് പല്ലിക്കാട്ടില്,വൈസ് പ്രസി ഡന്റ് ആര് ശങ്കര്,കലാ വിഭാഗം സെക്രട്ടറി ഷജീര് ഹംസ,കേരളോത്സവം കണ്വീനര് നൗഷാദ് കോട്ടക്കല് വാര്ത്താ സമ്മേളനത്തില്പങ്കെടുത്തു.