കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ എജ്യൂക്കേഷന്‍ വിങ്ങിനു കീഴില്‍ നാളെ സയന്‍സ് എക്സ്പോ 2024 നടക്കും. രാവിലെ 9.30ന് ഉദ്ഘാടന ചടങ്ങ് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ സൈനബ് റഷീദും(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്),രണ്ടു മണിക്ക് ലജീഷ് ജബ്ബാര്‍ വെട്ടിക്കാട്ടും(ഫ്യൂച്ചറിസ്റ്റിക് വേള്‍ഡ്),മൂന്ന് മണിക്ക് ഡോ.ഡാനിഷ് സലീമും(ഹെല്‍ത്ത് ആന്റ് ഇന്നൊവേഷന്) വിദ്യാര്‍ഥികളുമായി സംവദിക്കും. വൈകുന്നേരം നാലു മണിക്ക് സമാപന ചടങ്ങില്‍ സമ്മാനദാനം നടക്കും. യുഎഇയില്‍ ആദ്യമായാണ് ഒരു കമ്മ്യൂണിറ്റി അസോസിയേഷന് സയന്‍സ് എക്സിബിഷന് സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍,അധ്യാപകര്‍,വ്യവസായ വിദഗ്ധര്‍ എന്നിവര്‍ പ്രൊജക്ടുകളും കണ്ടെത്തലുകളും പ്രദര്‍ശിപ്പിക്കും. യുഎഇയിലെ പതിനഞ്ചിലധികം സ്കൂളുകളാണ് എക്സ്പോയുടെ ഭാഗമാകുന്നത്. 50ലേറെ ഇന്നോവറ്റീവ് വിദ്യാര്‍ത്ഥി പ്രോജക്റ്റുകള്‍ അവതരിപ്പിക്കും. 200ലേറെ വിദ്യാര്‍ത്ഥികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുക. വിദ്യാഭ്യാസം,സാങ്കേതികവിദ്യ,വ്യവസായം എന്നിവയുടെ സംവേദന വേദികൂടിയാകും എക്സ്പോ.
മികച്ച പ്രോജക്റ്റുകള്‍ക്ക് ഐഐസി പ്രത്യേക അവാര്‍ഡുകളും അംഗീകാരങ്ങളും നല്‍കും. യുഎഇയിലെ വിദ്യാര്‍ഥികള്‍ അവരുടെ പരീക്ഷണങ്ങളും ആശയങ്ങളുമാണ് പ്രദര്‍ശനത്തില്‍ അവതരിപ്പിക്കുക. വ്യവസായ വിദഗ്ധരും അധ്യാപകരും അവരുടെ അനുഭവങ്ങള്‍ പങ്കുവച്ച് കുട്ടികള്‍ക്ക് പ്രചോദനമേകും. വിദഗ്ധരായ ജഡ്ജിങ് കമ്മിറ്റി തിരഞ്ഞെടുക്കുന്ന മികച്ച പ്രൊജക്റ്റിന് മുന്‍ രാഷ്ട്രപതി ഡോ.എപിജെ അബ്ദുല്‍ കലാം ഇന്നൊവേഷന് അവാര്‍ഡും മറ്റു രണ്ടു പ്രൊജക്റ്റുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ക്യാഷ് അവാര്‍ഡും നല്‍കും. പങ്കെടുക്കുന്ന മുഴുവന്‍ സ്കൂളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും. വിദ്യാര്‍ത്ഥികളുടെ സൃഷ്ടിപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും നവീന കണ്ടെത്തലുകള്‍ പങ്കുവെക്കാനുമുള്ള മികച്ച വേദിയാണ് ഐഐസി എക്സപോയെന്നും ഇത് വിദ്യാഭ്യാസ രംഗത്ത് പുതിയ ഉയരങ്ങള്‍ കീഴടക്കാനുള്ള അവസരമൊരുക്കുമെന്നും അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര് പറഞ്ഞു. ‘വിദ്യാര്‍ത്ഥികളുടെ ശാസ്ത്രചിന്തകളും പ്രായോഗിക കഴിവുകളും വളര്‍ത്താന്‍ എക്സ്പോ പ്രേരകമായി മാറുമെന്ന് എജ്യൂക്കേഷന്‍ സെക്രട്ടറി ഹാഷിം ഹസന്‍കുട്ടി അഭിപ്രായപ്പെട്ടു. വിശദ വിവരങ്ങള്‍ക്ക്: ടി.മുഹമ്മദ് ഹിദായത്തുല്ല,ജനറല്‍ സെക്രട്ടറി,ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍,അബുദാബി, ഇമെയില്‍: iiceducation2024@ gmail.com,ഫോണ്‍: +971553088344