സര്‍ക്കാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യുഎഇയില്‍ ‘ഡാറ്റാ സൂചിക’
അബുദബി : കലാകാരന്മാരുടെ കൂട്ടായ്മയായ ഇശല്‍ ബാന്‍ഡ് അബുദബിയുടെ ഓണാഘോഷം ‘ഇശല്‍ ഓണം’ കേരള സോഷ്യല്‍ സെന്ററില്‍ വര്‍ണാഭമായി നടന്നു. അബുദബി കമ്മ്യൂണിറ്റി പൊലീസ് ഫസ്റ്റ് വാറന്റ് ഓഫീസര്‍ ആയിഷ അലി അല്ഷഹീ ഉദ്ഘാടനം ചെയ്തു. നടന് സെന്തില്‍ കൃഷ്ണ മുഖ്യാതിഥിയായി. മാവേലി എഴുന്നള്ളത്ത്,പുലിക്കളി,താലപ്പൊലി,തിരുവാതിര,കൈകൊട്ടിക്കളി,നാടന്‍ പാട്ട് തുടങ്ങിയ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍,കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ബീരാന്‍കുട്ടി,ജനറല്‍ സെക്രട്ടറി നൗഷാദ്,ഇന്ത്യന്‍ മീഡിയ അബുദബി പ്രസിഡന്റ് സമീര്‍ കല്ലറ,ജനറല്‍ സെക്രട്ടറി റാഷിദ് പൂമാടം,ഇശല്‍ ബാന്‍ഡ് മുഖ്യരക്ഷാധികാരി ഹാരിസ് തായമ്പത്ത്, മഹ്റൂഫ് കണ്ണൂര്‍,ചെയര്മാന് റഫീക്ക് ഹൈദ്രോസ് പങ്കെടുത്തു. റഹ്്മത്ത് കാലിക്കറ്റ് റെസ്റ്റോറന്റ് ഉടമ തൊട്ടില്‍പ്പാലത്തെ കുനിയില്‍ ഇസ്മായില്‍ അഹമ്മദിനെ ബിസിനസ്് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു. നിര്‍ധനര്‍ക്കുള്ള രണ്ട് ലക്ഷം രൂപയുടെ ധനസഹായ വിതരണം മുഹമ്മദ് ഷരീഫ്,ഒ.കെ മന്‍സൂര്‍,ഹാരിസ് പാങ്ങാട്ട് എന്നിവര്‍ നിര്‍വഹിച്ചു. ഇശല്‍ ബാന്‍ഡ് കലാകാരന്മാര് അണിനിരന്ന മെഗാ മ്യൂസിക്കല്‍ ഷോയില്‍ ഹിഷാം അങ്ങാടിപ്പുറവും മീരയും പങ്കെടുത്തു.