ഗള്‍ഫ് കപ്പ് ഫൈനല്‍ ഒമാന്‍-ബഹ്റൈന്‍ കിരീടപ്പോരാട്ടം ഇന്ന്
അബുദാബി : അല്‍ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ പുതുവര്‍ഷ രാവില്‍ 50 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘ലോകത്തിലെ ഏറ്റവും വലിയ കരിമരുന്ന് പ്രദര്‍ശനം’ സംഘടിപ്പിക്കാന്‍ അബുദാബി. ആറ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്നു, അതില്‍ 6,000 ഡ്രോണ്‍ ഷോയും 20 മിനിറ്റിലധികം ഏരിയല്‍ ആര്‍ട്ടും സൃഷ്ടിക്കും. കഴിഞ്ഞ വര്‍ഷത്തെ വെടിക്കെട്ട് 40 മിനിറ്റ് നീണ്ടുനിന്നിരുന്നു. സമയത്തിലും വലിപ്പത്തിലും രൂപീകരണത്തിലുമായി മൂന്ന് ഗിന്നസ് റെക്കോര്‍ഡുകള്‍ നേടി. കൂടാതെ 5000 ലധികം ഡ്രോണുകള്‍ തീര്‍ത്ത ഏറ്റവും വലിയ ഏരിയല്‍ ലോഗോയ്ക്ക് മറ്റൊരു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തകര്‍ത്തു.