ഗള്ഫ് കപ്പില് ഇറാഖിനെ തോല്പിച്ച് സഊദി സെമിയില്
അബുദാബി : രജിസ്ട്രേഷന് സമയപരിധിക്ക് ഒരു മാസം മുമ്പ് തന്നെ അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 34ാമത് പതിപ്പിനായുള്ള 99% ബുക്കിംഗും പൂര്ത്തിയായതായി അബുദാബി അറബിക് ലാംഗ്വേജ് സെന്റര് അറിയിച്ചു. പരിപാടിയില് പങ്കെടുക്കാനുള്ള പ്രാദേശിക, അന്തര്ദേശീയ പ്രസാധകരുടെ താല്പ്പര്യമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് സെന്റര് വ്യക്തമാക്കി. 2025 ഏപ്രില് 26 മുതല് മെയ് 5 വരെ ഷെഡ്യൂള് ചെയ്തിരിക്കുന്ന പുസ്തകോത്സവം ബൗദ്ധിക സെമിനാറുകള്, പാനല് ചര്ച്ചകള്, വര്ക്ക്ഷോപ്പുകള്, വിനോദ പരിപാടികള് എന്നിവയുള്പ്പെടെ 2,000ത്തിലധികം പ്രവര്ത്തനങ്ങള് നടക്കും. ജൂലൈ 29 ന് രജിസ്ട്രേഷന് ആരംഭിച്ചതു മുതല് ഒക്ടോബര് 31 വരെ ബുക്കിംഗുകള് പൂര്ത്തിയാക്കിയ പ്രസാധകര്ക്ക് രജിസ്ട്രേഷന് ഫീസില് 10 ശതമാനം കിഴിവ് വാഗ്ദാനം ചെയ്ത് പ്രദര്ശനത്തില് പങ്കെടുക്കാന് പ്രസാധകരെ പ്രോത്സാഹിപ്പിക്കാന് സെന്ററിന് കഴിഞ്ഞു. ഈ കാലയളവില് പ്രദര്ശന പവലിയനുകളുടെ 79 ശതമാനവും ബുക്ക് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ പതിപ്പിലെ പുസ്തകമേളയില് 90 രാജ്യങ്ങളില് നിന്നുള്ള 1,350 പ്രസാധക സ്ഥാപനങ്ങള് പങ്കെടുത്തിരുന്നു. അടുത്ത പതിപ്പ് മുതല്, പുസ്തകമേള പത്ത് ദിവസത്തേക്ക് നീട്ടാനുള്ള തീരുമാനം പ്രാബല്യത്തില് വരുമെന്ന് അധികൃതര് അറിയിച്ചു.
ഡോ.മന്മോഹന് സിങ് : ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കിയ കരുത്തനായ ഭരണാധികാരി : അഹമ്മദ് റയീസ്