
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ എഡ്യൂക്കേഷൻ വിങ്ങിന്റെ കീഴിൽ നടത്തുന്ന സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2024 ന് തുടക്കമായി.
കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് സമ്മർ ക്യാമ്പ് ലക്ഷ്യമാക്കുന്നത്.
കലാ കായിക മേഖലകളിൽ ആവേശം പകരുന്ന ക്യാമ്പ് ആശയവിനിമയത്തിനും കുട്ടികളിലെ അഭിരുചി കണ്ടെത്തുന്നതിനുമാണ് മുൻതൂക്കം നൽകുന്നത്.
വൈകിട്ട് 5.30 മുതൽ രാത്രി 9.30 വരെ നീളുന്ന പത്തു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിന് ‘ഇൻഫോ സ്കിൽ’ ഡയറക്ടർ നസ്രിൻ ബാവയാണ് നേതൃത്വം നൽകുന്നത്.
ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ഉൽഘാടന ചടങ്ങിൽ സെന്റർ ആക്റ്റിംഗ് പ്രസിഡന്റ് അബ്ദു റഹൂഫ് അഹ്സനി അദ്ധ്യക്ഷതവഹിച്ചു.
എയർമാനിയാക്സ് സി.ഇ.ഒ.ഇബ്രാഹിം ഉത്ഘാടനം ചെയ്തു.
ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുള്ള, വൈസ് പ്രസിഡന്റ് വി.പി.കെ അബ്ദുല്ല, അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ, അബുദാബി സുന്നി സെന്റർ ജനറൽ സെക്രട്ടറി കബീർ ഹുദവി, മലയാളം മിഷൻ അബുദാബി ചാപ്റ്റർ ഡയറക്ടർ സൂരജ് പ്രഭാകർ എന്നിവർ ആശംസകൾ നേർന്നു.എഡ്യൂക്കേഷൻ സെക്രട്ടറി ഹാഷിം ഹസ്സൻ കുട്ടി സ്വാഗതവും ട്രഷറർ ബി.സി.അബൂബക്കർ നന്ദിയും പറഞ്ഞു.