
ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് മന്‍സൂറുമായി കൂടിക്കാഴ്ച നടത്തി
അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്പോര്‍ട്സ് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എംഎം നാസര്‍ സ്മാരക ഫുട്ബാള്‍ ഇലവന്‍സ് ടൂര്‍ണമെന്റില്‍ കാസര്‍കോട് ജില്ലാ കെഎംസിസി ജേതാക്കളായി. രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയാകുന്ന അബുദാബിയിലെ സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന മത്സരം വീക്ഷിക്കാന്‍ നൂറുകണക്കിന് കായിക പ്രേമികള്‍ ഒഴുകിയെത്തി. ടീം ഫെയ്മസ് രണ്ടാം സ്ഥാനവും കണ്ണൂര്‍ ജില്ലാ കെഎംസിസി പഴയങ്ങാടി ടൗണ്‍ ടീം മൂന്നാം സ്ഥാനവും നേടി. തൃശ്ശൂര്‍ ജില്ലാ കെഎംസിസി ടീം ഫയര്‍ പ്ലേ ട്രോഫിക്ക് അര്‍ഹരായി. എട്ടു പ്രമുഖ ടീമുകള്‍ മാറ്റുരച്ച ചാമ്പ്യന്‍ഷിപ്പ് അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവ ഹാജി ഉദ്ഘാടനം ചെയ്തു. ഐഐസി ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല അധ്യക്ഷനായി. സ്പോര്‍ട്സ് സെക്രട്ടറി സികെ ഹുസൈന് സ്വാഗതവും ഷമീര്‍ പുറത്തൂര്‍ നന്ദിയും പറഞ്ഞു.
ജേതാക്കളായ കാസര്‍കോട് കെഎംസിസി ടീമിനുള്ള എംഎം നാസര്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫി ലുലു ഗ്രൂപ്പ് റീജണല്‍ മാനേജര്‍ അജയ് കുമാറും ഐഐസി ചാമ്പ്യന്‍ഷിപ്പ് ട്രോഫി പ്രസിഡന്റ് പി.ബാവ ഹാജിയും 5000 ദിര്‍ഹമിന്റെ ക്യാഷ് പ്രൈസ് സ്പോര്‍ട്സ് സെക്രട്ടറി സികെ ഹുസൈനും വിതരണം ചെയ്തു. രണ്ടാം സ്ഥാനക്കാരായ ടീം ഫെയ്മസിനുള്ള ക്യാഷ് പ്രൈസ് ഐഐസി വൈസ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖിയും ട്രോഫി ജനറല്‍ സെക്രട്ടറി ടി. ഹിദായത്തുല്ല,വര്‍ക്കിങ് പ്രസിഡന്റ് സി.സമീര്‍ എന്നിവരും സമ്മാനിച്ചു. മൂന്നാം സ്ഥാനക്കാരായ കണ്ണൂര്‍ ജില്ലാ കെഎംസിസിയുടെ ടീം പഴയങ്ങാടിക്കുള്ള ട്രോഫി ബിസി അബൂബക്കറും ക്യാഷ് പ്രൈസ് കമ്മ്യൂണിറ്റി പൊലീസ് മേധാവി ആയിഷ ഷെഹയും ഡോ.ധനലക്ഷ്മിയും വിതരണം ചെയ്തു.
അച്ചടക്കമുള്ള ടീമായി തിരഞ്ഞെടുത്ത തൃശൂര്‍ ജില്ലാ കെഎംസിസി ടീമിന് സിഎച്ച് യൂസുഫ് മാട്ടൂലും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഉപഹാരം മലയാളി സമാജം സെക്രട്ടറി സുരേഷ് കുമാറും ഡോ.ധനലക്ഷ്മിയും നല്കി. ടോപ് സ്കോറര്‍ക്കുള്ള അവാര്‍ഡ് സമീര്‍ പുറത്തൂര്സമ്മാനിച്ചു.
എംഎം ഹാരിസ്,ഷുക്കൂറലി കല്ലുങ്ങല്‍,അഡ്വ.കെവി മുഹമ്മദ് കുഞ്ഞി,ടികെ അബ്ദുസ്സലാം,അഷ്റഫ് പൊന്നാനി,ജാഫര്‍ കുറ്റിക്കോട്,ഹാഷിം ഹസന്,സുനീര്‍ ബാബു,ഹംസ നടുവില്‍,അഹമ്മദ് പികെ,അന്‍വര്‍ ചുള്ളിമുണ്ട,അനീസ് മാങ്ങാട്,ഷാനവാസ് പുളിക്കല്‍,റസാഖ് ഒരുമനയൂര്‍,സാബിര്‍ മാട്ടൂല്‍,മൊയ്തുട്ടി വേളേരി,ഷറഫുദ്ദീന് കുപ്പം,കോയ തിരുവത്ര,ഹനീഫ പടിഞ്ഞാറ്മൂല,റഷീദ് പട്ടാമ്പി,ഖാദര്‍ ഒളവട്ടൂര്‍ പങ്കെടുത്തു.
റഫീഖ് പൂവത്താണി,ഷാഹിര്മോന്,ഷാബിനാസ്, മുഹമ്മദ് ആലമ്പാടി,അഷ്റഫ് ആദൂര്‍,മുഹമ്മദ് ഞെക്ലി,നാസര്‍ പറമ്പാട്ട്,കബീര്‍,അബ്ദുല്ല ഒറ്റത്തായി,അജാസ് കൊണ്ടോട്ടി,മുസ്തഫ വളപ്പില്‍, അഷ്റഫ് ടിഎ,ലത്തീഫ് തേക്കില്‍,ഫിറോസ്,ഷബീര്‍ പെരിന്തല്‍മണ്ണ,ഷാഫി നാട്ടക്കല്,ഫിറോസ് ബാബു, ഷാഹിര്‍ സി,അലി കോട്ടക്കല്‍,നവാസ് പയ്യോളി,സിറാജ്,റഷീദ് താനാളൂര്‍ നേതൃത്വം നല്കി.
ഗള്‍ഫിലും നാട്ടിലും ജീവകാരുണ്യ ജനസേവന രംഗത്ത് നിറഞ്ഞു നിന്ന ഇസ്ലാമിക് സെന്റര്‍ മുന്‍ ഭാരവാഹിയായ കാഞ്ഞങ്ങട്ടെ എംഎം നാസറിന്റെ ഓര്‍മക്കായി നടത്തുന്ന രണ്ടാമത് ഫുട്ബോള്‍ മത്സരത്തിനാണ് അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റി സാക്ഷിയായത്.