
‘പൊടി മൂടി’ യുഎഇ; ഇന്നും സാധ്യത
അബുദാബി: അബുദാബിയിലെ ഗള്‍ഫ് ചന്ദ്രിക ജില്ലാ,നിയോജക മണ്ഡലം,പഞ്ചായത്ത്തല കോര്‍ഡിനേറ്റര്‍ മാരുടെ പ്രഥമ സംഗമം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു. ഗള്‍ഫ് ചന്ദ്രികയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വ്യത്യസ്തവും നൂതനവുമായ ആശയങ്ങളും നിര്‍ദേശങ്ങളും പങ്കുവച്ച കോര്‍ഡിനേറ്റര്‍മാര്‍ കൂടുതല്‍ പേരെ ഗള്‍ഫ് ചന്ദ്രികയുടെ വരിക്കാരാക്കുന്നതിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.
ജിസിസി വര്‍ത്തകള്‍ക്കൊപ്പം പതിനാലു ജില്ലകളിലെയും പ്രാദേശിക വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയുള്ള ഇ പത്രം,പ്രത്യേക വാര്‍ത്താ അവലോകനങ്ങളും സ്റ്റോറികളുമുള്പ്പെടെ നാട്ടിലെയും മറുനാട്ടിലെയും മലയാളി സമൂഹത്തെ മുന്‍നിര്‍ത്തിയുള്ള പംക്തികളും മറ്റുമാണ് ഗള്‍ഫ് ചന്ദ്രിക ഡിജിറ്റല്‍ പ്ലാറ്റഫോം വഴി അനുവാചകരിലെത്തുന്നത്. ഗള്‍ഫ് ചന്ദ്രിക പുറത്തിറക്കിയ സമ്പൂര്‍ണ വാര്‍ത്താധിഷ്ഠിത മൊബൈല്‍ അപ്ലിക്കേഷനു ഇതിനകം വലിയ സ്വീകരിയതായാണ് ലഭിച്ചിട്ടുള്ളത്. പ്ലേ സ്റ്റോറില്‍ നിന്നും ആപ് സ്റ്റോാറില് നിന്നും ഇത് സൗജന്യമായി ഡൗലോഡ് ചെയ്യാവുന്നതാണ്. സംഗമം വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു. അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സിഎച്ച് യൂസഫ് സ്വാഗതവും സെക്രട്ടറി ഷാനവാസ് പുളിക്കല്‍ നന്ദിയുംപറഞ്ഞു.
ട്രഷറര്‍ പികെ അഹമ്മ്ദ് ബല്ല കടപ്പുറം, വൈസ് പ്രസിഡന്റുമാരായ അഷ്റഫ് പൊന്നാനി,റഷീദ് പട്ടാമ്പി,കോയ തിരുവത്ര,അബ്ദുല്‍ ബാസിത് കായക്കണ്ടി,സെക്രട്ടറിമാരായ ടികെ അബ്ദുസ്സലാം,അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍,മൊയ്തുട്ടി വെളേരി, അന്‍വര്‍ ചുള്ളിമുണ്ട,വിവിധ ജില്ലാ,നിയോജക മണ്ഡലം,പഞ്ചായത്ത് കോര്‍ഡിനേറ്റര്‍മാര്‍ പ്രസംഗിച്ചു.