
യുഎഇയില്‍ എമിറേറ്റ്സ് ഐഡി ഡിജിറ്റലാകുന്നു
അബുദാബി: നഗരസൗന്ദര്യത്തിന് കോട്ടം തട്ടുന്നവിധത്തിലുള്ള പഴയ സൈക്കിളുകളും ഇ സ്കൂട്ട റുകളും കണ്ടുകെട്ടുന്നതിന് അബുദാബി നഗരസഭ തുടക്കം കുറിച്ചു. നഗര-സാംസ്കാരിക സൗന്ദര്യത്തിനനുസൃതമായി മാറ്റങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇതു സംബന്ധിച്ച് ബോധവത്കരണവും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴയ സൈക്കിളുകളും ഇ സ്കൂട്ടറുകളും നഗരസഭ കണ്ടെടുത്തു.
അല്‍ദന,അല്‍ ഹൊസ്ന്‍,അല്‍ മുഷ്രിഫ്,സായിദ് പോര്‍ട്ട്,അല്‍ റീം ദ്വീപ്,സാദിയാത്ത് ദ്വീപ്,അല്‍മര്‍യ ദ്വീപ്,അല്ഹുദൈരിയത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ കേടുപാടുകളുള്ളതും ഉപേക്ഷിക്കപ്പെട്ടതുമായ സൈക്കിളുകളും ഇലക്ട്രിക് ബൈക്കുകളും കണ്ടെത്തി നീക്കം ചെയ്തു. നിയമലംഘനം നടത്തിയ നിരവധി മോട്ടോര്‍ സൈക്കിളുകള്‍ക്ക് പിഴ ചുമത്തുകയും കാല്‍നടയാത്രക്കാര്‍ക്ക് തടസമുണ്ടാക്കുകയും പൊതുവായ രൂപം വികലമാക്കുകയും ചെയ്ത 922 സൈക്കിളുകളും 43 ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക് ബൈക്കുകളും എടുത്തുമാറ്റുകയും ചെയ്തിട്ടുണ്ട്.