
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
അബുദാബി: അബുദാബി പൊലീസിലെ സ്പെഷ്യല്‍ ടാസ്ക് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പൊലീസ് മേധാവിയെത്തി. അബുദാബി പൊലീസ് കമാന്റര്‍-ഇന്‍ ചീഫ് മേജര്‍ ജനറല്‍ അഹമ്മദ് സെയ്ഫ് ബിന്‍ സൈതൂണ് അല്‍മുഹൈരി സ്പെഷ്യല്‍ ടാസ്ക് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. സുരക്ഷാ സംവിധാനങ്ങളുടെ നിലവാരം ഉയര്‍ത്തുകയും മികച്ച രീതികള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നതിനുള്ള കാര്യങ്ങള്‍ അദ്ദേഹം വിലയിരുത്തി.
സ്പെഷ്യല്‍ ടാസ്ക് വിഭാഗം ഡയരക്ടര്‍ ബ്രിഗേഡിയര്‍ സഈദ് മുഹമ്മദ് അല്‍കഅ്ബി,വിവിധ വിഭാഗങ്ങളുടെ ഡയരക്ടര്മാര്,ഉന്നത ഉദ്യോഗസ്ഥര്‍ പൊലീസ് മേധാവിക്കൊപ്പമുണ്ടായിരുന്നു. സുപ്രധാന സംരംഭങ്ങള്‍,നിലവിലെ ശ്രമങ്ങള്‍,തന്ത്രപ്രധാന പദ്ധതികള്‍,തയാറെടുപ്പുകള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു.