
ദുബൈ കുതിരയോട്ട ലോകകപ്പ്: ഖത്തറിന് കിരീടം
അബുദാബി: അറബി ഭാഷയുമായുള്ള സമൂഹത്തിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സൂചിക അബുദാബി അറബിക് ഭാഷാ കേന്ദ്രം പുറത്തിറക്കി. ‘അബുദാബി കമ്മ്യൂണിറ്റിയുടെ അറബി ഭാഷയുമായുള്ള ബന്ധത്തിന്റെ ശക്തി’ എന്ന പ്രമേയത്തില്‍ കമ്മ്യൂണിറ്റി വര്‍ഷാചരണ ഭാഗമായാണ് ട്രാക്കിങ് സൂചിക പുറത്തിറക്കിയത്. വ്യക്തി, കുടുംബം, സ്ഥാപന ഘടകങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി അറബി ഭാഷയുമായുള്ള സമൂഹ ഇടപെടലിന്റെ സ്ഥിതി വിവരിക്കുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ മാതൃകയെ അടിസ്ഥാനമാക്കിയുള്ളതാണ് സൂചിക. വായന,എഴുത്ത്, സംസാരം,ഡിജിറ്റല്‍ ആശയവിനിമയം എന്നിവയില്‍ അറബി ഭാഷയുടെ വ്യക്തിഗത,കുടുംബ ഉപയോഗങ്ങളെ വ്യക്തമാക്കുന്ന ഡാറ്റ സംയോജിപ്പിച്ചാണ് ഇത് തയാറാക്കിയിട്ടുള്ളത്.