
ഫലസ്തീന് ഐക്യദാര്ഢ്യം: ഇസ്തംബൂളില് ഇന്ന് പാര്ലമെന്ററി പ്രതിനിധി സമ്മേളനം
അബുദാബി : ശൈഖ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്മാര്ട് ഗേറ്റ് സംവിധാനം നിലവില് വന്നു. അബുദാബി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്ക്ക് സ്വയം ഇമിഗ്രേഷന് നടപടികള് പൂര്ത്തിയാക്കാം. സെല്ഫ് സര്വീസ് ബാഗേജ് ഡെലിവറി, എമിഗ്രേഷന് സ്മാര്ട് ഗേറ്റിലും ബോര്ഡിങ് ഗേറ്റിലും മുഖം തിരിച്ചറിയാനുള്ള സംവിധാനം എന്നിവയാണ് സജ്ജമാക്കിയത്. വിമാനത്താവളത്തിനുള്ളിലെ എല്ലാ ബയോമെട്രിക് സംവിധാനങ്ങളെയും ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഫെഡറല് അതോറിറ്റി ഫോര് ഐഡന്റിറ്റി, സിറ്റിസണ്ഷിപ്, കസ്റ്റംസ്, പോര്ട്ട് സെക്യൂരിറ്റിക്കു നല്കിയിരിക്കുന്ന വിവരങ്ങളും ഉപയോഗിക്കും. പുതിയ സംവിധാനം വഴി ടിക്കറ്റ് പരിശോധന, യാത്ര രേഖകളുടെ പരിശോധന തുടങ്ങിയവയെല്ലാം ഒറ്റ പോയിന്റില് ചെയ്യാനാകും. 25 സെക്കന്ഡ് വേണ്ടി വരുന്ന നടപടികള് വെറും ഏഴ് സെക്കന്ഡില് പൂര്ത്തിയാകും. സ്മാര്ട് ഗേറ്റ് സംവിധാനത്തിന്റെ പൂര്ത്തീകരണത്തിന് യാത്രക്കാര്ക്ക് ബയോമെട്രിക് വിവരങ്ങള് നല്കി റജിസ്റ്റര് ചെയ്യാന് വിമാനത്താവളത്തിനുള്ളില് ഇത്തിഹാദ് ടച്ച് പോയിന്റുകള് സ്ഥാപിച്ചു. ഇത്തിഹാദിനു പുറമെ അഞ്ച് എയര് ലൈനുകളുടെ ചെക്ക് ഇന് നടപടികളും സ്മാര്ട് ഗേറ്റ് സംവിധാനം നടപ്പാക്കും. എല്ലാ ബോര്ഡിങ് ഗേറ്റുകളിലും യാത്രക്കാരുടെ ബയോമെട്രോക് രേഖകള് ശേഖരിക്കുന്നതിനൊപ്പം അവരുടെ മുഖം തിരിച്ചറിയുന്നതിനുള്ള സംവിധാനവും ഒരുക്കി. അടുത്ത വര്ഷം ആകുമ്പോഴേക്കും എല്ലാ എയര്ലൈനുകളുടെ ചെക്ക് ഇന് നടപടികളും ഇ ഗേറ്റിലൂടെ പൂര്ത്തിയാക്കാമെന്ന് അധികൃതര് പറഞ്ഞു.