സര്‍ക്കാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യുഎഇയില്‍ ‘ഡാറ്റാ സൂചിക’
അബുദാബി : അബുദാബി എയര്‍ എക്സപോയ്ക്ക് തുടക്കമായി. വ്യോമയാന മേഖലയിലെ അനന്ത സാധ്യതകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററിലാണ് നടക്കുന്നത്. വ്യോമയാന രംഗത്തെ സാധ്യതകള്‍ മനസിലാക്കുന്നതിനും ഏവിയേഷന്‍ പ്രൊഫഷനലുകള്‍ക്ക് അവസരമൊരുക്കുന്നതിനുമുള്ള പ്രദര്‍ശനം ഇന്നു മുതല്‍ മൂന്ന് ദിവസം നീണ്ടു നില്ക്കും. മിഡില്‍ ഈസ്റ്റ് ഏവിയേഷന്‍ കരിയര്‍ സോണ്‍, ദ വിമന്‍ ഇന്‍ ഏവിയേഷന്‍ മിഡില്‍ ഈസ്റ്റ്, തുടങ്ങിയ നിരവധി സെഷനുകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. വ്യവസായികളും പ്രൊഫഷനുകളും, ഈ രംഗത്തെ വിദഗ്ധരും ഉള്‍പ്പെടെ 20,000 ത്തിലധികം പ്രമുഖര്‍ എക്സ്പോയില്‍ പങ്കെടുക്കും. എയര്‍ലൈന്‍, ക്യാബിന് ക്രൂ, പൈലറ്റ് പരിശീലനം, എയര്‍പോര്‍ട്ട് മാനേജ്മെന്റ്, എഞ്ചിനിയറിംഗ് മേഖലകളിലെ അവസരങ്ങള്‍ എന്നിവയാണ് പ്രദര്‍ശനത്തില്‍ പ്രധാനം. കൂടാതെ ഇതോടനുബന്ധിച്ച് നടക്കുന്ന കരിയര്‍ മേളയില്‍ തൊഴിലുടമകളുമായി നേരിട്ട് സംവദിക്കാനുള്ള അവസരവുമുണ്ട്. ഉദ്യോഗാര്‍ത്ഥികളായ പ്രൊഫഷനലുകളെ തൊഴിലുടമകളുമായും പരിശീലന സ്ഥാപനങ്ങളുമായും ബന്ധിപ്പിച്ച് തൊഴില്‍ ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനും എക്സ്പോ ലക്ഷ്യമാക്കുന്നു.