ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : ഹൈടെക് ട്രാം ഗതാഗത സംവിധാനം അബുദാബിയില്‍ കൂടുതല്‍ വിപുലമാക്കുന്നു. റെയിലില്ലാതെ സഞ്ചരിക്കുന്ന ഓട്ടോമേറ്റഡ് റാപിഡ് ട്രാന്‍സിറ്റ് (എആര്‍ടി) റെയില്ലെസ് ഹൈടെക് ട്രാം സര്‍വീസ് കൂടുതല്‍ വ്യാപിപ്പിക്കും. പ്രവൃത്തിദിവസങ്ങളില്‍ കൂടുതല്‍ മണിക്കൂറുകളില്‍ ട്രാം പോലെയുള്ള ഈ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം നിരത്തിലിറക്കും. യാത്രക്കാര്‍ക്കിടയില്‍ പുതിയ ട്രാം സംവിധാനം ഏറെ ഇഷ്ടപ്പെട്ട സാഹചര്യത്തിലാണ് സര്‍വീസ് വികസിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഈ നൂതന ഗതാഗത സംവിധാനം അബുദാബി സിറ്റിയില്‍ നടപ്പാക്കിയത്. പരീക്ഷണഘട്ടത്തില്‍ റീം മാളിനെയും മറീന മാളിനെയും ബന്ധിപ്പിച്ചുള്ള സര്‍വീസായിരുന്നു. തുടക്കത്തില്‍ വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെ രാവിലെ 10 നും ഉച്ചകഴിഞ്ഞ് 3 നുമിടയിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രവൃത്തിദിവസങ്ങളില്‍ സേവനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ എആര്ടികള് തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ, അവസാന സര്‍വീസ് രാത്രി 8 വരെ നീട്ടുകയും ചെയ്തു.