കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
തിരുവനന്തപുരം കണിയാപുരം സ്വദേശി
അഷറഫ് അലി (56) യാണ് അബുദാബി നഗരത്തിലെ നജ്ദ സ്ട്രീറ്റിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത് .വർഷങ്ങളായി ഇവിടെ താമസിക്കുന്ന അബ്ദുൽ റഷീദും ഭാര്യ റജീനയും അവധി കഴിഞ്ഞ് വെള്ളിയാഴ്ച്ച രാവിലെയാണ് തിരിച്ചെത്തിയത്. വെള്ളിയാഴ്ച്ച ഉച്ചക്ക് പള്ളിയിൽ പോയി പ്രാർത്ഥിച്ച് വീട്ടിൽ വിശ്രമിക്കവേ ഹൃദയാഘതം അനുഭവപ്പെട്ട് ഭാര്യയുടെയും മക്കളുടെയും മുന്നിൽ റഷീദ് മരണപ്പെടുകയായിടുന്നു . അബുദാബി ഡിഫൻസിൽ വർഷങ്ങളായി ഡ്രൈവറായി റഷീദ് ജോലി ചെയ്യുന്നു. ഹിബ, ഹന (ഇരുവരും അബുദാബി ) ഹസ്സ എന്നിവർ മക്കളാണ്. സുൽത്താൻ മരു മകൻ നാട്ടിൽ പഠിക്കുന്ന മകൾ ഹസ്സ എത്തിയ ശേഷം ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ച മയ്യത്ത് ഇവിടെ അബുദാബിയിൽ തന്നെ മറവ് ചെയ്യാനാണ് ബന്ധുക്കളുടെ തീരുമാനം. കുടുംബക്കാരെയും നാട്ടുകാരെയുമൊക്കെ കണ്ട് ബന്ധം പുതുക്കി തിരിച്ച് നാട്ടിൽ നിന്നെത്തിയ ദിവസം തന്നെ കാര്യമായ ഒരസുഖവുമില്ലാതെ റഷീദ് ഭാര്യയുടെയും മക്കളുടെയും മുന്നിൽ മരണപ്പെട്ടത് പരിചിതരെയാകെ കണ്ണീരിലാഴ്ത്തി.