
ഷാർജയിൽ കഴിഞ്ഞ വർഷം പിടിച്ചെടുത്തത് 136 കിലോ മയക്കുമരുന്ന്
ദുബൈയുടെ സമുദ്ര ഗതാഗത ശൃംഖല നവീകരിക്കുന്നതിന്റെ ഭാഗമായി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) നാലാം തലമുറയിലെ പരമ്പരാഗത അബ്രകള്‍ അവതരിപ്പിച്ചു. വിശാലമായ പൊതുഗതാഗത സംവിധാനവുമായി സമുദ്ര ഗതാഗതത്തെ സംയോജിപ്പിക്കുന്നതിനൊപ്പം ദൈനംദിന യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട യാത്രാനുഭവം നല്‍കുന്നതിനാണ് പുതിയ അബ്രകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. സമുദ്ര ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും എല്ലാ വര്‍ഷവും ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ലോകോത്തര ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ദുബൈയുടെ പ്രശസ്തി കൂടുതല്‍ വര്‍ധിപ്പിക്കാനുമാണിത്. ‘തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്കനുസൃതമായി സേവന നിലവാരം വര്‍ധിപ്പിക്കുന്നതിനും സമുദ്ര ഗതാഗത ഉപയോക്താക്കള്‍ക്ക് അവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള ആര്‍ടിഎയുടെ പ്രതിബദ്ധതയാണ് പുതിയ അബ്രകളിലൂടെ ഉദ്ദേശിക്കുന്നതെന്ന് ആര്‍ടിഎ പൊതുഗതാഗത ഏജന്‍സി സിഇഒ അഹമ്മദ് ഹാഷിം ബഹ്റോസിയാന്‍ പറഞ്ഞു. പുതുതായി പുനര്‍രൂപകല്‍പ്പന ചെയ്ത അബ്രകള്‍ക്ക് 24 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. മൂന്നാം തലമുറയിലെ അബ്രകളില് 20 യാത്രക്കാര്‍ക്കായിരുന്നു യാത്രാസൗകര്യം. കൂടാതെ ദുബൈ യൂണിവേഴ്സല്‍ ഡിസൈന്‍ കോഡ് പൂര്‍ണമായും പാലിക്കുകയും എല്ലാവര്ക്കും സുരക്ഷ,പ്രവേശനക്ഷമത,സുഖസൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നു. മികച്ച ഇരിപ്പിടങ്ങള്‍,മെച്ചപ്പെട്ട തറ,നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍ക്ക് പ്രത്യേക ഇടങ്ങളുള്ള കൂടുതല്‍ കാര്യക്ഷമമായ രൂപകല്പന എന്നിവ പുതിയ അബ്രകളുടെ പ്രത്യേകതയാണ്.
‘പൊതുഗതാഗതത്തിനായുള്ള നൂതന സ്മാര്‍ട്ട് സിസ്റ്റങ്ങള്‍,തത്സമയ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സ്ക്രീനുകള്‍,സുരക്ഷാ അലര്‍ട്ടുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സാങ്കേതിക സൗകര്യങ്ങള്‍ ഇതിലുുണ്ട്.