
സ്വകാര്യ സ്കൂളുകള്‍ പുതിയ ട്യൂഷന് ഫീസ് നയം പാലിക്കണമെന്ന് അഡെക്
ദുബൈ/ കോഴിക്കോട് : ചേന്ദമംഗല്ലൂര്‍ സ്വദേശി കെ.ടി. അബ്ദുറബ്ബിന് ഡോക്ടറേറ്റ്. യുഎഇയിലെ കേരളീയ സമൂഹത്തിലെ മലയാള പത്രങ്ങളെയും പ്രവാസി സ്വരങ്ങളെയും കുറിച്ചുള്ള സമഗ്ര പഠനത്തിനാണ് രാജസ്ഥാനിലെ ബനസ്ഥലി യൂണിവേഴ്സിറ്റിയുടെ ഫാക്കല്‍റ്റി ഓഫ് ഫൈന്‍ ആര്‍ട്സ് വിഭാഗത്തിനു കീഴിലുള്ള ജേര്‍ണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്മെന്റില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചത്. പ്രൊഫ. ഉമങ് ഗുപ്തയുടെ കീഴിലായിരുന്നു ഗവേഷണം. കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷമായി യുഎഇയിലെ മാധ്യമ രംഗത് സജീവമാണ്. ഗള്‍ഫിലെ ആദ്യ മലയാളം റേഡിയോക്ക് തുടക്കമിട്ട അബ്ദുറബ്ബ് ഖലീജ് ടൈംസ്, ഗള്‍ഫ് ടുഡേ എന്നീ പത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഗള്‍ഫില്‍ നിന്നുള്ള ആദ്യ മലയാള പത്രമായ മലയാളം ന്യൂസിന്റെ യുഎഇ മാനേജിങ് എഡിറ്ററായിരുന്നു. എട്ടു വര്‍ഷത്തോളം അറബ് ന്യൂസ് ഇംഗ്ലീഷ് പത്രത്തിന്റെ യുഎ ഇ എഡിറ്ററും. ‘സലാം ഫുട്ബോള്‍’, ‘യാദോം ക സഫര്‍’ എന്നീ പുസ്തകങ്ങളുടെ എഡിറ്ററാണ്. ഇപ്പോള്‍ ലാര്സണ് & ട്രൂബ്രോയുടെ മദ്ധ്യ പൂര്‍വദേശത്തെ മീഡിയ റിലേഷന്‍ മേധാവിയാണ്. മലയാള ദിനപത്രങ്ങള്‍ക്ക് പുറമെ അന്താരാഷ്ട്ര അക്കാഡമിക് ജേര്‍ണലുകളില്‍ ഗവേഷണ ലേഖനങ്ങളും എഴുതാറുണ്ട്. ജൂണ്‍ മാസത്തില്‍ നേപ്പാളിലെ കാത്മണ്ഡുവില്‍ നടന്ന ഇന്‍ഡോ ഗ്ലോബല്‍ മള്‍ടിഡിസിപ്ലിനറി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പ്രബന്ധത്തിന് ബെസ്റ്റ് പ്രസന്റേഷന് അവാര്‍ഡ് ലഭിച്ചിരുന്നു. ഡോ. സറീന മൂര്ക്കനാണ് ഭാര്യ. മക്കള്‍ നിഹ (കാനഡ) ഫൈഹ (അമേരിക്കന്‍ യൂണിവേഴ്സിറ്റി ഷാര്‍ജ). ചേന്ദമംഗലൂരിലെ പരേതനായ കെ.ടി.സി റഹിമിന്റെയും ഇയ്യാത്തുമ്മയുടെയും പുത്രനാണ്.