
അബുദാബി പൊന്നാനി മണ്ഡലം ഗള്ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
റിയാദ് : റിയാദിലെ ജയിലില് കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും മാറ്റിവെച്ചു. ഡിസംബര് 30നാണ് അടുത്ത സിറ്റിംഗ്. കോടതിയിലുണ്ടായ സാങ്കേതിക തടസമാണ് കേസ് നീട്ടിവെക്കാന് കാരണമെന്ന് അഭിഭാഷകര് അറിയിച്ചു. നവംബര് 17നും ഡിസംബര് എട്ടിനും നടന്ന സിറ്റിങ്ങില് പ്രോസിക്യൂഷന്റെയും അബ്ദുറഹീമിന്റെയും വാദങ്ങള് കഴിഞ്ഞ സാഹചര്യത്തില് മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. റഹീമിന്റെ മാതാവും കുടുംബവും റിയാദിലെയും നാട്ടിലെയും നിയമ സഹായ സമിതികളും മലയാളി സമൂഹവും ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാല് സാങ്കേതിക തടസം കാരണം റിയാദ് ജയിലില് നിന്നുള്ള റഹീമിന്റേത് ഉള്പ്പെടെ ഒരു കേസുകളും ഇന്നലെ പരിഗണിച്ചില്ല. കേസ് മാറ്റി വെച്ചത് തികച്ചും സാങ്കേതികമായ തടസമാണെന്ന് അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു.