
ദുബൈ കുതിരയോട്ട ലോകകപ്പ്: ഖത്തറിന് കിരീടം
ദുബൈ : മംസാര്‍ ബീച്ചില്‍ വിനോദത്തിലേര്‍പ്പെട്ട വിദ്യാര്‍ഥി കടലിലെ ഒഴുക്കില്‍പെട്ട് മരിച്ചു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം. കാസര്‍കോട് ചെങ്കള തൈവളപ്പ് സ്വദേശിയും ദുബൈ എന്‍ഐ മോഡല്‍ സ്കൂള്‍ പത്താം തരം വിദ്യാര്‍ഥിയുമായ മഫാസ്(15)ആണ് മരിച്ചത്. ബീച്ചില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കടലിലേക്ക് പോയ പന്തെടുക്കാനായി വെള്ളത്തിലിറങ്ങിയ മഫാസ് ഒഴുക്കില്‍പ്പെടുകയുമായിരുന്നു. അവധി ദിവസമായതിനാല്‍ വെള്ളിയാഴ്ച കുടുംബത്തോടൊപ്പം ബീച്ചിലെത്തിയതായിരുന്നു മഫാസ്.
ദുബൈ പൊലീസ് രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ദുബൈ നെയിഫില് വസ്ത്ര വ്യാപാരിയായ എപി അഷ്റഫിന്റെ മകനാണ്. മാതാവ്: നസീമ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.