കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി: കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ അബുദാബിയില്‍ പുതിയ ചൈല്‍ഡ് സെന്റര്‍ സ്ഥാപിക്കുന്നു. ബാലാവകാശവും കുട്ടികളുടെ സംരക്ഷണവും ഉറപ്പാക്കാനും കുട്ടികള്‍ക്കെതിരായ അതിക്രമം തടയുകയുമാണ് ലക്ഷ്യം. കുടുംബ പരിചരണ അതോറിറ്റിയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ചേര്‍ന്നാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക. പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഡപ്യൂട്ടി ചെയര്‍മാനും അബുദാബി ഏര്‍ലി ചൈല്‍ഡ് ഹുഡ് അതോറിറ്റി ചെയര്‍മാനുമായ ശൈഖ് തിയാബ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തില്‍ ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിവെച്ചു.