ഷാര്‍ജ ദിബ്ബ അല്‍ഹിസ്ന്‍ കോട്ട ഇസ്ലാമിക പൈതൃക പട്ടികയില്‍
ഷാര്‍ജ : തൃശൂര്‍ സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ മരിച്ചു. ചേറ്റുവ പാലപ്പെട്ടി കാപ്പിരിക്കാട് പരേതനായ മൊയ്തുണ്ണിയുടെ മകന് മിദ്ലാജ് (33) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മാതാവ്: ഉമൈറ. ഭാര്യ: സഹല. ഒരു കുട്ടിയുണ്ട്. ദുബൈയില്‍ ട്രേഡിങ് കമ്പനി ജീവനക്കാരനാണ് മിദ്ലാജ്. ദുബൈയില്‍ നിന്നും ഷാര്‍ജയിലേക്കുള്ള യാത്രയില്‍ മുവൈലിയയില് വെച്ച നെഞ്ച് വേദന അനുഭവപ്പെട്ട മിദ്ലാജ് വാഹനം റോഡ് വക്കില്‍ നിര്‍ത്തിയിടുകയായിരുന്നു. ഉടന്‍ കുവൈത്ത് ആശുപത്രിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും, ആശുപത്രിയില്‍ എത്തും മുമ്പ് മരിച്ചിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ചേറ്റുവ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കും