
ദുബൈ കുതിരയോട്ട ലോകകപ്പ്: ഖത്തറിന് കിരീടം
ദമ്മാം: സഊദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ വാഹനാപകടത്തില്‍പെട്ട് പ്രവാസി മലയാളി മരണപ്പെട്ടു. തൃശൂര്‍ പൂങ്കുന്നം സ്വദേശി മനോജ് മേനോന് (44) ആണ് മരിച്ചത്. ദമ്മാം ജുബൈല്‍ റോഡില്‍ റസ്തന്നൂറ എക്സിറ്റ് കഴിഞ്ഞ ഉടനെ ചെക്ക് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്.
മനോജ് മേനോന് സഞ്ചരിച്ചിരുന്ന വാഹനം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനോജ് മേനോന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സുരേഷ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രാഥമിക ചികിത്സക്കും നിരീക്ഷണത്തിനും ശേഷം സുരേഷ് ആസ്പത്രി വിട്ടു. ഔദ്യോഗിക ആവശ്യാര്‍ഥമുള്ള യാത്രയിലായിരുന്നു ഇരുവരും. കിഴക്കന്‍ പ്രവിശ്യയിലെ നീയോ ഇന്‍ഡസ്ട്രീസ് കമ്പനിയുടെ ജനറല്‍ മാനേജരാണ് മനോജ് മേനോന്. അഞ്ചുവര്‍ഷത്തിലേറെയായി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള കമ്പനിയില്‍ ജോലി ചെയ്യുന്ന മനോജ് മേനോന് നേരത്തെ ഖത്തറിലും പ്രവാസിയായിരുന്നു. ഭാര്യ: ഗോപിക മേനോന്. മകന്: അഭയ് മേനോന്. മരണ വിവരമറിഞ്ഞ് ദുബൈയില്‍ നിന്നും ഭാര്യാസഹോദരന്‍ ശരത് ദമ്മാമില്‍ എത്തിയിട്ടുണ്ട്. ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് കെഎംസിസി അറിയിച്ചു.