
പാകിസ്ഥാനില്‍ ട്രെയിനിന് നേരെ ഭീകരാക്രമണം: യുഎഇ അപലപിച്ചു
അബുദാബി: നടുവേദനക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. അബുദാബി മറൈന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ഹുസൈന് അഹമ്മദ് കോയ (44) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വരെ ജോലിക്ക് പോയ ഹുസൈന് അഹമ്മദ് കോയയെ നടുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ബുധനാഴ്ച രാവിലെ 8 മണിയോടെ ഹൃദയാഘാതം മൂലം മരണപ്പെടുകയിരുന്നു. അഹമ്മദ് കോയ റംസാ ബീവി ദമ്പതികളുടെ മകനാണ്. തന്സിയയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.