
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ഷാര്‍ജ : കാസര്‍കോട് സ്വദേശി ഷാര്‍ജയിലെ റോള അല്‍സൂര്‍ സഊദി മസ്ജിദിനു സമീപത്തെ താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. തളങ്കര കടവത്ത് പാലം ഹൗസില്‍ അബ്ദുല്‍ ജലീല്‍(45)ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഞ്ഞുവീണ് മരിച്ചത്. ജബല്‍ അലി പോര്‍ട്ടില്‍ ലോജിസ്റ്റിക് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഇന്നലെ ജുമുഅ നമസ്കാര ശേഷം താമസസ്ഥലത്തെത്തിയ അബ്ദുല്‍ ജലീല്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ജീവന് രക്ഷിക്കാനായില്ല. പരേതാനായ മുഹമ്മദാണ് പിതാവ്. മാതാവ്: അസ്്മ. ഭാര്യ: നബിത ഉദുമ. മക്കള്‍: മുഹമ്മദ് ആശിഖ്, മുഹമ്മദ് അമീന്, ഫാത്തിമ. സഹോദരങ്ങള്‍: അമീന്,താജുദ്ദീന്,ഫാത്തിമ,ഫര്‍സാന. ഷാര്‍ജ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.