
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ബുറൈദ : ഖസീം പ്രവിശ്യയിലെ ദറഇയയിലുണ്ടായ കാറപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഫുഡ് ഡെലിവറി ചെയ്യുന്നതിനായി റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനം ഇടിക്കുകയായിരുന്നു. മലപ്പുറം വേങ്ങര വലിയോറ സ്വദേശി ചെനക്കല്‍ മുഹമ്മദ് ഉനൈസ് (27) ആണ് മരിച്ചത്.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ കെഎംസിസി യുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. പിതാവ്: ഉസൈന്‍ കല്ലന്. മാതാവ്: കദീജ. ഭാര്യ: ജസീല. മക്കള്‍: ലസിന്, കദീജത്തുല്‍ ലുജൈന്. സഹോദരങ്ങള്‍: ഹാഫിസ് ത്വയ്യിബ് മുഈനി, നസ്ല്, ജന്നത്ത്.