മൻ മോഹൻ സിങ് ഭരണ മികവിൻറെ ശാന്ത മുഖം : നിസാർ തളങ്കര
ആറു പതിറ്റാണ്ട് മുമ്പാണ്. 1964 ല്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് സാഹിത്യ സമാജത്തിന്റെയും സ്കൂള്‍ പാര്‍ലമെന്റിന്റെയും പരിപാടിയില്‍ പങ്കെടുക്കാനുള്ള മുഖ്യാതിഥിയെ കൊണ്ടുവരാന്‍ അധ്യാപകൻ നിയോഗിച്ചത് എന്നെയായിരുന്നു. കോഴിക്കോടുള്ള പരിചയമൊക്കെ വെച്ച് എം.ടിയെ ക്ഷണിച്ചു. എം.ടി വന്നു. അന്ന് തുടങ്ങിയ ബന്ധമാണ് എം.ടി വാസുദേവന്‍ നായര്‍ എന്ന മഹാനായ സാഹിത്യ കുലപതിയുമായുളളത്.
സാംസ്കാരിക വകുപ്പിന്റെ കീഴിലായിരുന്നു തുഞ്ചന്‍ പറമ്പ്. മന്ത്രിയായിരുന്ന ടി.എം ജേക്കബ് എന്നോടു പറഞ്ഞു. എം.ടിയോട് തുഞ്ചന്‍ പറമ്പിന്റെ തലപ്പത്ത് ഒന്ന് വരാന്‍ പറ്റുമോ എന്ന് ചോദിക്കാമോ. ഞാനും ആ അഭിപ്രായത്തോട് യോജിച്ചു. എം.ടിയുടെ സ്ഥാനം ആലങ്കാരികമാണ്. എന്നാല്‍ തന്നെ സ്ഥാപനത്തിന് അത് വലിയ ഗുണം ചെയ്യും. പക്ഷെ എം.ടിയെ ആ സ്ഥാനത്ത് കിട്ടുമോ ഇല്ലയോ എന്നൊന്നും അറിയില്ലായിരുന്നു. ഞങ്ങള്‍ ചെന്ന് എം.ടിയെ കണ്ടു. ആവശ്യം പറഞ്ഞു. എം.ടി അധികമൊന്നും സംസാരിച്ചില്ല. ഞങ്ങളുടെ ആവശ്യം സന്തോഷത്തോടെ സ്വീകരിച്ചു. എം.ടി ആ ദൗത്യം പൂര്‍ണ്ണ മനസ്സോടെ ഏറ്റെടുക്കുന്നതാണ് പിന്നെ കണ്ടത്. എം.ടി അത് ഏറ്റെടുത്തതിന് ശേഷം മറ്റൊരാളും അത് നോക്കേണ്ടതില്ലാത്ത വിധം അതിന്റെ വളര്‍ച്ചയും വികാസവുമുണ്ടായി.
കേരളത്തില്‍ ഇത്രയേറെ വായനക്കാരുണ്ടായിരുന്ന മറ്റൊരു എഴുത്തുകാരന് വേറെയില്ലെന്ന് പറഞ്ഞാല്‍ അത് സത്യം മാത്രമാണ്. അതിനെ കുറിച്ച് ഞാന്‍ കൂടുതല്‍ പറയുന്നില്ല. നന്നേ ചെറുപ്പത്തിലേ മനസ്സിലേറ്റി, ഹൃദയത്തില്‍ നിന്ന് പരസ്പരം പാലം പണിത പ്രിയപ്പെട്ടൊരാളാണ് എനിക്ക് നഷ്ടമായത്. ഇങ്ങനെയൊരു മഹാപ്രതിഭയെ പള്ളിക്കൂടത്തിലേക്ക് കൈപിടച്ചാനയിക്കാനായ ബാല്യവും തുഞ്ചന്‍ പറമ്പിന്റെ തലപ്പത്തേക്ക് ആ തലപ്പൊക്കത്തെ കൂടെക്കൂട്ടാനായ നിമിത്തവും എന്റെ സുകൃതം.