
ഈദ് അവധി ദിവസങ്ങളില് ദുബൈയില് 222 യാചകര് പിടിയില്
റസാഖ് ഒരുമനയൂര്
മാനന്തവാടി : കേരളം വിറങ്ങലിച്ചുനില്ക്കെ വയനാട്ടുകാരനായ പ്രവാസിയുടെ ഫേസ്ബുക്ക് പോസ്റ്റ് മലയാളി സമൂഹം ഏറ്റെടുത്തു വൈറലാക്കി. ഇരുനൂറിലേറെ പേരുടെ ജീവന് കവരുകയും അതിലേറെ പേരെ കാണാതാവുകയും ചെയ്ത വയനാട്ടിലെ പ്രകൃതി ദുരന്തം കേട്ടു വിറങ്ങലിച്ചു നില്ക്കുന്നതിനിടെയാണ് സര്വ്വരുടെയും ശ്രദ്ധ നേടിക്കൊണ്ട് മാനന്തവാടി പുളിഞ്ഞാല് സ്വദേശി കളത്തില് മൊയ്തു ഏതെങ്കിലും കുഞ്ഞുങ്ങള്ക്ക മുലപ്പാല് ആവശ്യമുണ്ടെങ്കില് തന്റെ ഭാര്യ നല്കാന് തയാറാണെന്ന ഫേസ് ബുക്കില് പോസ്റ്റിട്ടത്.
പിന്നീട് പലരും അമ്മിഞ്ഞപ്പാല് നല്കാനുള്ള സന്മനസ്സുമായി രംഗത്തുവന്നുവെങ്കിലും ആദ്യമായി ഒരു കെഎംസിസി അംഗമാണ് ഏറ്റവും ശ്രദ്ധേയമായ ഈ മഹാദാനവുമായി സോഷ്യല് മീഡിയയില് പോസ്റ്റിട്ടത്. എന്നാല് അദ്ദേഹം ഒരു മൊബൈല് നമ്പര് നല്കി എന്നതല്ലാതെ തന്റെ ചിത്രമോ മറ്റു വിവരങ്ങളോ നല്കാന് തയാറായില്ല.
ഇതിന്റെ പേരില് തനിക്കൊരു പബ്ലിസിറ്റിയും ആവശ്യമില്ലെന്നും വാര്ത്തയൊന്നും നല്കേണ്ടതില്ലെന്നുമാണ് മൊയ്തു
‘ഗള്ഫ് ചന്ദ്രിക’യോട് പറഞ്ഞത്.
നിരവധിപേരാണ് മൊയ്തുവിന്റെ പോസ്റ്റ് ഷെയര് ചെയ്യുകയും ആ നല്ല മനസ്സിനെ അഭിനന്ദിക്കുകയും ചെയ്തുകൊണ്ട പ്രതികരിച്ചത്.
സൗദിഅറേബ്യയിലെ ജിദ്ദയില് ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മൊയ്തു തന്റെ ജോലിക്കിടിയിലാണ് മാതാവ് നഷ്ടപ്പെട്ട കുഞ്ഞുമക്കളുണ്ടെങ്കില് അവര്ക്ക് അമ്മിഞ്ഞപ്പാല് നല്കാന് തന്റെ ഭാര്യ സന്നദ്ധമാണെന്ന മഹത്തായ സന്ദേശം മലയാളിക്ക് നല്കിയത്. ആവശ്യമുള്ളവര്ക്ക ബന്ധപ്പെടാമെന്ന അറിയിപ്പുമായി നാട്ടിലെ മൊബൈല് നമ്പറും നല്കി.
മൊയ്തുവിന്റെ ഭാര്യ നുസ്റത്താണ് തന്റെ ഒരുവയസ്സ് പ്രായമുള്ള മകന് മുഹമ്മദ് റസാന് നല്കുന്ന അമ്മിഞ്ഞപ്പാല് ദുരന്തത്തില് മാതാവ് നഷ്ടപ്പെട്ട ഏതെങ്കിലും കുട്ടികളുണ്ടെങ്കില് അവര്ക്കുകൂടി നല്കാന് തയാറായിട്ടുള്ളത്. ഇതുസംബന്ധിച്ച പോസ്റ്റ് സോഷ്യല് മീഡിയ വളരെവലിയ പ്രാധാന്യത്തോടെയാണ് ഏറ്റെടുത്തത്.
മൊയ്തുവിന്റെ ഭാര്യാപിതാവ് മാനന്തവാടി പുളിഞ്ഞാല് സ്വദേശി നാസര് തന്റെ മകളുടെ അറ്റമില്ലാത്ത കരുണ നിറഞ്ഞ മനസ്സിന് കൂട്ടായി ഒപ്പമുണ്ട്.
ആരുവിളിച്ചാലും അവര്ക്കു അമ്മിഞ്ഞപ്പാല് നല്കാന് തന്റെ മകളോടൊപ്പം നാസറുണ്ട്. അമ്മിഞ്ഞപ്പാല് നല്കാന് മാത്രമല്ല ആവശ്യമെങ്കില് ആ കുഞ്ഞുങ്ങളെ ഏറ്റെടുക്കാനും തയാറാണെന്ന നാസറും കുടുംബവും സന്നദ്ധമാണ്.
അതേസമയം തന്റെ സാമൂഹിക പ്രതിബദ്ധതയാണ് ഇത്തരം ഒരു പോസ്റ്റിന് പ്രേരിപ്പിച്ചതെന്നും തന്റെ മനസ്സിലുദിച്ച ആശയം ഭാര്യയുമായി പങ്കുവെച്ചപ്പോള് നിറഞ്ഞ മനസ്സോടെ അവര് തയാറാവുകയായിരുന്നുവെന്നും മൊയ്തു ചന്ദ്രികയോട് പറഞ്ഞു.