കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
മലയാള സിനിമയിൽ പലപ്പോഴായി ഗ്രൂപ്പിസം നടന്നിട്ടുണ്ട്. അതിനുള്ള ഉദാഹരണമായിരുന്നു പൃഥ്വിരാജ്. അദ്ദേഹത്തിനെ തുടക്കകാലത്ത് പല രീതിയിൽ ആക്രമിച്ചിട്ടുണ്ട്. അന്ന് ആ പ്രശ്നങ്ങളെല്ലാം ഒത്തു തീർപ്പാക്കാൻ മുന്നോട്ടു വന്നത് മമ്മൂട്ടിയായിരുന്നു. അതിനു കാരണം പൃഥ്വിയുടെ അച്ഛൻ സുകുമാരനാണ്. നടൻ സുകുമാരനുമായി മമ്മൂട്ടിക്ക് അടുത്ത ബന്ധമുണ്ട്. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളും ചെയ്തിട്ടുണ്ട്.
പൃഥ്വിയെ ഇനി സിനിമയിൽ അഭിനയിപ്പിക്കില്ല എന്ന ഘട്ടം എത്തിയിരുന്നു. അന്ന് പൃഥ്വിരാജ് വളരെ കുറച്ച് സിനിമകൾ മാത്രമാണ് ചെയ്തത്. എന്നിട്ടും മലയാള സിനിമയിലെ ചില പ്രത്യേക ആളുകൾ അദ്ദേഹത്തെ ബാൻ ചെയ്തു. അന്ന് ഒപ്പം നിന്നവരിൽ ഒരാളായിരുന്നു മമ്മൂട്ടി എന്നാണ് മല്ലിക സുകുമാരൻ പറയുന്നത്.
“മമ്മൂട്ടിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇന്നും മറക്കാൻ സാധിക്കാത്ത ഒരു സംഭവം എന്റെ മനസിൽ ഉണ്ട്. അതായത് പൃഥ്വിരാജിന് തുടക്ക കാലത്ത് സംഘടനയിൽ നിന്നും പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. രാജു അഭിനയിക്കുന്നതിനെതിരെ മുദ്രാവാക്യം വിളിയും. സത്യത്തിൽ ആ സമയത്ത് രാജുവിനോട് എല്ലാവർക്കും എന്തിനാണ് ഇത്രയും ദേഷ്യം ഉണ്ടായിരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. കാരണം ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്ന സമയം രാജു രണ്ടു മൂന്ന് സിനിമകൾ മാത്രം ചെയ്തിരിക്കുകയാണ്.
എല്ലാവരും പറയുന്നത് രാജു ഇനി സിനിമകൾ ചെയ്യരുതെന്നായിരുന്നു. അന്ന് എല്ലാ താരങ്ങളും ചുറ്റിലും ഇരിക്കുമ്പോൾ മമ്മൂട്ടി മാത്രം എന്റെ അടുത്തേക്ക് വന്ന് ചില കാര്യങ്ങൾ പറഞ്ഞു. ഈ പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർക്കാൻ പറ്റുമെങ്കിൽ തീർക്കണേ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളെല്ലാം നീട്ടി കൊണ്ടു പോകണം എന്നും അതുവഴി പൃഥ്വിരാജ് കുറച്ച് കാലം അവസരങ്ങളില്ലാതെ നടക്കണമെന്നും ഒരു കൂട്ടം ആളുകൾ ആഗ്രഹിക്കുന്നുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.”
“അന്ന് സംസാരിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞത് ഒരു സോറി പറഞ്ഞ് പ്രശ്നം തീർക്കാൻ വേണ്ടിയായിരുന്നു. പക്ഷേ എല്ലാവരും ആവശ്യപ്പെട്ടത് മാപ്പ് എന്ന് തന്നെ പറയണമെന്നാണ്. മമ്മൂട്ടി വളരെ പൊളൈറ്റായിട്ടാണ് അന്ന് മല്ലികയോട് സംസാരിച്ചത്. അത് പൃഥ്വിരാജ് നടൻ സുകുമാരന്റെ മകനായത് കൊണ്ടാണ് അത്രയും സ്നേഹത്തോടെ പ്രശ്നം അവസാനിപ്പിക്കാൻ വേണ്ടി മമ്മൂട്ടി ചോദിച്ചത് എന്നും മല്ലിക പറയുന്നുണ്ട്. പൃഥ്വിയുടെ കരിയർ തന്നെ നശിപ്പിക്കാൻ എല്ലാവരും ശ്രമിച്ചപ്പോൾ ആ പദ്ധതി തകർത്തതും മമ്മൂട്ടിയാണ്.
സുകുമാരേട്ടനും മമ്മൂട്ടിയും തമ്മിൽ നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. ഒരിക്കൽ ഞങ്ങൾ ഒരു സിനിമ എടുത്തു. അന്ന് മമ്മൂട്ടിയെ കണ്ട് സംസാരിക്കാനും ഡെയ്റ്റ് പറയാനുമായി എറണാകുളത്ത് സുകുവേട്ടൻ വന്നിരുന്നു. അന്ന് മമ്മൂട്ടി പറഞ്ഞത് സുകുവേട്ടൻ ഇങ്ങോട്ട് വന്ന് ബുദ്ധിമുട്ടേണ്ട, ഞാൻ അങ്ങോട്ട് വരാമെന്നായിരുന്നു. അത്രയും ബഹുമാനം അദ്ദേഹത്തിന് സുകുമാരേട്ടനോട് ഉണ്ട്. അന്ന് മുതൽ ഇങ്ങോട്ട് എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാ മര്യാദയും പാലിക്കുന്ന ഒരാളാണ് മമ്മൂട്ടി.