
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
അബുദാബി : ഊര്‍ജ മേഖലയില്‍ ആരോഗ്യ ക്ഷേമം ഉറപ്പാക്കുന്നവര്‍ക്കായി 8 കോടി രൂപയുടെ (1 മില്യണ്‍ ഡോളര്‍) അവാര്‍ഡ് പ്രഖ്യാപിച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ്സും ആര്‍പിഎമ്മും. ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിന്റെ നേതൃത്വത്തില്‍ അബുദാബി ഇന്റര്‍നാഷണല്‍ പെട്രോളിയം എക്സിബിഷന് ആന്റ് കോണ്‍ഫറന്‍സിലാണ് സുപ്രധാന പ്രഖ്യാപനം. ഊര്‍ജ മേഖലയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ‘ഹ്യൂമന്‍ എനര്‍ജി ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിംഗ് അവാര്‍ഡ്’ മേഖലയിലെ ആരോഗ്യ, ക്ഷേമ പദ്ധതികള്‍ക്കായി നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്ക്കായുള്ളതാണ്.
മെനയിലെ പ്രമുഖ സൂപ്പര്‍ സ്പെഷ്യലിറ്റി ആരോഗ്യസേവന ദാതാവായ ബുര്ജിലും ഓണ്‍സൈറ്റ് ആരോഗ്യസേവന ദാതാവായ ആര്‍പിഎമ്മും സംയുക്തമായി പ്രഖ്യാപിച്ച അവാര്‍ഡിന് രണ്ടു വിഭാഗങ്ങളാണുള്ളത്. കാര്യക്ഷമമായ ആരോഗ്യ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനായി ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കായുള്ള 1 മില്യണ്‍ ഡോളര്‍ വെല്‍ബീയിംഗ് ഇന്‍വെസ്റ്റ്മെന്റ്’ ആണ് ഒന്നാമത്തേത്. തൊഴിലാളികളുടെ ക്ഷേമത്തിനായി നവീന ആശയങ്ങള്‍ നടപ്പിലാക്കുന്ന വലിയ കമ്പനികള്‍ക്കായുള്ള ‘എക്സെല്ലന്‍സ് റെക്കഗ്നിഷന്‍’ അവാര്‍ഡാണ് മറ്റൊന്ന്. അന്താരാഷ്ട്ര വിദഗ്ധര്‍ അടങ്ങുന്ന ജൂറിയാണ് വിജയികളെ നിര്‍ണ്ണയിക്കുക. പ്രഥമ പുരസ്കാരത്തിലെ വിജയികളെ 2025 ഒക്ടോബറില്‍ നടക്കുന്ന അഡിപെക് മേളയില്‍ പ്രഖ്യാപിക്കും. ‘ലോകത്തിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും കര്‍ക്കശവുമായ തൊഴില്‍ മേഖലയിലെ നിരവധി ആരോഗ്യ വെല്ലുവിളികളെ നൂതന ആശയങ്ങളിലൂടെ അഭിസംബോധന ചെയ്യുകയാണ് ലക്ഷ്യം. ഇതിലൂടെ ലോകമെമ്പാടുമുള്ള ഊര്‍ജ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യത്തില്‍ ഫലപ്രദമായ മാറ്റം കൊണ്ട് വരാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. യുഎഇ യുടെ ദേശീയ ക്ഷേമ, വികസന നയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ഈ അവാര്‍ഡ്. അപേക്ഷിക്കേണ്ട തീയതി, ജൂറി, തുടങ്ങിയ മറ്റു വിവരങ്ങള്‍ പിന്നീട് ലഭ്യമാക്കും.