മാപ്പിളപ്പാട്ട് മത്സര വിജയികളെ ആദരിച്ചു
ദുബൈ : നിയമം ലംഘിച്ചതിന് ആര്‍ടിഎ 77 ഡെലിവറി മോട്ടോര്‍ സൈക്കിളുകള്‍ പിടിച്ചുടുത്തു; 1200 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തു. ദുബൈയിലെ ഡെലിവറി മോട്ടോര്‍ സൈക്കിളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിലാണ് സുരക്ഷിതമല്ലാത്ത ഡ്രൈവിങ്,സംരക്ഷണ ഗിയര്‍ ധരിക്കാത്തത്,സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കാത്ത മോട്ടോര്‍സൈക്കിളുകളുടെ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് എന്നീ നിയമലഘനങ്ങള്‍ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഡെലിവറി മോട്ടോര്‍ സൈക്കിളുകള്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന ഹെസ്സ സ്ട്രീറ്റ്,സഅബീല്‍ സ്ട്രീറ്റ്,ജുമൈറ സ്ട്രീറ്റ്, ഡൗണ്‍ ടൗണ്‍,മിര്‍ദിഫ്,മോട്ടോര്‍ സിറ്റി എന്നീ ഭാഗങ്ങളിലായിരുന്നു ആര്‍ടിഎയുടെ പരിശോധന.
ഡെലിവറി ഡ്രൈവര്‍മാരിലും വാഹനങ്ങളും അവരുടെ സൗകര്യങ്ങളിലുമായി 11,000 പരിശോധനകളാണ് കാമ്പയിനിന്റെ ഭാഗമായി നടന്നത്. ഇതില്‍ 44 മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗ യോഗ്യമല്ലെന്നും ഇന്‍ഷുറന്‍സും രജിസ്ട്രേഷനും കാലഹരണപ്പെട്ടതായും കണ്ടെത്തി. കൂടാതെ,ആവശ്യമായ പെര്‍മിറ്റ് ഇല്ലാത്തതിന് 33 ഇലക്ട്രിക് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് ആര്‍ടിഎ ലൈസന്‍സിങ് ഏജന്‍സിയിലെ ലൈസന്‍സിങ് ആക്റ്റിവിറ്റീസ് മോണിറ്ററിങ് ഡയരക്ടര്‍ സയീദ് അല്‍ റംസി പറഞ്ഞു.
‘സംരക്ഷക ഗിയര്‍ (ഹെല്‍മറ്റ്,ഗ്ലൗസ്,റിഫഌക്റ്റീവ് വെസ്റ്റുകള്‍,കൈമുട്ട്,കാല്‍മുട്ട് ഗാര്‍ഡുകള്‍) ധരിക്കല്‍,പ്രഫഷണല്‍ പരിശീലന സര്ട്ടിഫിക്കേഷന് ഇല്ലാതെ ഡെലിവറി മോട്ടോര്‍ സൈക്കിളുകള്‍ പ്രവര്‍ത്തിപ്പിക്കുക,അശ്രദ്ധമായതോ അപകടകരമായതോ ആയ ഡ്രൈവിങ്, പൊതുസുരക്ഷ പാലിക്കുന്നതിലെ വീഴ്ച,പൊതുവായ ലംഘനങ്ങള്‍,സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയ വീഴ്ചകളാണ് ഇവരിലുണ്ടായിട്ടുള്ളതെന്ന് സയീദ് അല്‍ റംസി കൂട്ടിച്ചേര്‍ത്തു.