140ലധികം അന്താരാഷ്ട്ര കരാറുകള്‍ ; യുഎഇ വികസനക്കുതിപ്പില്‍
അബുദാബി : യുഎഇ 53ാമത് ഈദ് അല്‍ ഇത്തിഹാദ് ദിനാഘോഷത്തില്‍ പൊലീസ് മാര്ഗനിര് ദേശങ്ങള്‍ ലംഘിച്ച 670 പേര്‍ക്ക് അബുദാബി പൊലീസ് പിഴ ചുമത്തി. ഡ്രൈവര്‍മാര്‍,യാത്രക്കാര്‍,കാല്‍നട യാത്രക്കാര്‍, റോഡുകളില്‍ സ്പ്രേ ചെയ്തു മലിനമാക്കിയവര്‍ എന്നിവര്‍ക്കാണ് അബുദാബി പൊലീ സ് ട്രാഫിക് ആന്റ് സെക്യൂരിറ്റി പട്രോള്‍സ് ഡയരക്ടറേറ്റ് പിഴ ചുമത്തിയത്. ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 71 ലംഘിച്ചാല്‍ 1000 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ 6 ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യും. വാഹനമോടിക്കുന്നവരും റോഡ് ഉപയോക്താക്കളും പാരിസ്ഥിതിക സുരക്ഷയും പൊതുജനാരോഗ്യവും കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാന്മരായിരിക്കണമെന്നും നല്ല പെരുമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ പങ്കാളികളാകണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.