കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്‍ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
അബുദാബി : യുഎഇ 53-ാമത് ഇത്തിഹാദ് ദിനത്തിനാഘോഷപരിപാടിയില് പൊലീസ് മാര്ഗനിര് ദ്ദേശങ്ങള് പാലിക്കാതിരുന്ന 670 പേര്‍ക്ക് അബുദാബി പൊലീസ് പിഴ ചുമത്തി. ഡ്രൈവര്‍മാര്‍, യാത്രക്കാര്‍, കാല്‍നടയാത്രക്കാര്‍, റോഡുകളില്‍ സ്പ്രേ ചെയ്തു മലിനമാക്കിയവര്‍ എന്നിവര്‍ക്കാണ് അബുദാബി പോലീ സ് ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് പിഴ ചുമത്തിയതെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.
വാഹനമോടിക്കുമ്പോള്‍ വാഹനങ്ങളില്‍ നിന്ന് മാലിന്യം റോഡിലേക്ക് വലിച്ചെറിയുന്നത് ഒഴിവാക്കി അബുദാബി എമിറേറ്റിന്റെ ശോഭനമായ പരിഷ്കൃത രൂപം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാകണമെന്ന് അബുദാബി പൊലീസ് ആവശ്യപ്പെട്ടു. ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 71 ലംഘിച്ചാല്‍ 1000 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ 6 ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യും.
വാഹനമോടിക്കുന്നവരും റോഡ് ഉപയോക്താക്കളും പാരിസ്ഥിതിക സുരക്ഷയും പൊതുജനാരോഗ്യവും കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാന്മരായിരിക്കണമെന്നും നല്ല പെരുമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ പങ്കാളികളാകണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു. ആരോഗ്യം, സുരക്ഷ, പരി സ്ഥിതി എന്നിവ പരമപ്രധാനമാണെന്നും ഇക്കാര്യങ്ങളില്‍ വാഹനമോടിക്കുന്നവരും പൊതുജനങ്ങളും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും പൊലീസ് ആവര്‍ത്തിച്ചു.