
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ദുബൈ : കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ യു.എ.ഇ.യില്നിന്ന് 61 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഞായറാഴ്ച ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ നടന്ന കേരള ബോര്‍ഡ് ക്ലസ്റ്റര്‍ മത്സരങ്ങളില്‍നിന്നാണ് സംസ്ഥാന കായികമേളയിലേക്കുള്ള മത്സരാര്‍ഥികളെ തിരഞ്ഞെടുത്തത്. ക്ലസ്റ്റര്‍ മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയവര്‍ക്കാണ് സംസ്ഥാന കായികമേളയില്‍ അവസരം. മേളയില്‍ പങ്കെടുക്കുന്ന യു.എ.ഇ.യില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ യാത്രാച്ചെലവ് അതത് സ്കൂളുകള്‍തന്നെ വഹിക്കണം . എന്നാല്‍ ഭക്ഷണം, താമസം എന്നീ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.