കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : യുഎഇയില്‍നിന്ന് പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാനുള്ള അപേക്ഷകരില്‍ മൂന്നിലൊന്ന് പേരും 30നും 39നും ഇടയില്‍ പ്രായമുള്ളവര്‍. ആകെ 60,298 പേരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഇതില്‍ 17,189 പേര് 30നും 39നും ഇടയ്ക്കുള്ളവരാണ്. അറുപതിന് മുകളില്‍ പ്രായമുള്ളവര്‍ 5577 പേര് മാത്രമാണ്. ഏറ്റവും കുറഞ്ഞ പ്രായക്കാരായ 12നും 19നും ഇടയിലുള്ളവര്‍ 685 പേരുണ്ട്. 20നും 29നും ഇടയിലുള്ള 8850 പേരാണ് ഹജ്ജിനായി അപേക്ഷ നല്കി കാത്തിരിക്കുന്നത്. പ്രായം ചെന്നവരേക്കാള് കൂടുതല്‍ ചെറുപ്പക്കാര്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ താല്പര്യപ്പെടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം 6,228 പേര്‍ക്കാണ് കഴിഞ്ഞവര്‍ഷം യുഎഇയില്‍ നിന്നും ഹജ്ജിന് സഊദി അറേബ്യ അനുമതി നല്‍കിയിരുന്നത്. ജനസംഖ്യാനുപാതത്തില്‍ ലഭിക്കുന്ന ഹജ്ജ് ക്വാട്ട കര്‍ശനമാക്കിയതോടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുഎഇയിലുള്ള വിദേശികള്‍ക്ക് ഇവിടെനിന്നും ഹജ്ജിന് പോകാന്‍ അവസരം ലഭിക്കാറില്ല. മുന്‍കാലങ്ങളില്‍ യുഎഇയില്‍നിന്നും നൂറുകണക്കിന് മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് ഹജ്ജ് കര്‍മം നിര്‍വ്വഹിക്കുവാന്‍ പോയിരുന്നത്.
നാട്ടില്‍നിന്നും ഹജ്ജിന് പോകാനുള്ള പ്രയാസവും സാമ്പത്തിക ചെലവും കണക്കിലെടുത്ത് പ്ര വാസികള്‍ യുഎഇയില്‍നിന്നുള്ള ഹജ്ജ് യാത്രയാണ് തിരഞ്ഞെടുത്തിരുന്നത്. മുവ്വായിരം ദിര്‍ഹമിനാണ് ഇവിടെനിന്നും വിവിധ ഗ്രൂപ്പുകളും ഏജന്‍സികളും ഹജ്ജിന് കൊണ്ടുപോയിരുന്നത്. നറുക്കെടുപ്പും മറ്റു സാങ്കേതിക പ്രയാസങ്ങളൊന്നും തന്നെയില്ലാതെ ആര്‍ക്കും പോകാന്‍ കഴിയുമായിരുന്നു. മാത്രമല്ല, പ്രവാസികള്‍ നാട്ടില്‍നിന്ന് കുടുംബത്തെ സന്ദര്‍ശക വിസയില്‍ കൊണ്ടുവന്നു ഇവിടെനിന്നും ഹജ്ജ് കര്‍മത്തി ന് പറഞ്ഞയിച്ചിരുന്നു. സൗദിഅറേബ്യ നിയമങ്ങളും നിബന്ധനകളും കര്‍ക്കശമാക്കിയതോടെ പ്രവാസികളുടെ യുഎഇയില്‍ നിന്നുള്ള ഹജ്ജ് യാത്ര ഇല്ലാതായി മാറി.