
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
അബുദാബി: അബുദാബിയില്‍ 53% പേരും ലോകാരോഗ്യ സംഘടന നിഷ്കര്‍ശിക്കുന്ന ശാരീരിക പ്രവര്‍ത്തനക്ഷമത നിലനിര്‍ത്തുന്നവരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. അബുദാബി സ്പോര്‍ട്സ് കൗണ്‍സില്‍ ആന്റ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററുമായി സഹകരിച്ച് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് വകുപ്പ് (ഡിസിഡി) നടത്തിയ മൂന്നാമത് അബുദാബി സ്പോര്‍ട്സ് ആന്റ് ഫിസിക്കല്‍ ആക്ടിവിറ്റി സര്‍വേയിലാണ് അബുദാബിയുടെ ആരോഗ്യ ക്ഷമതയുടെ വര്‍ധനവ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 45 ശതമാനം വര്‍ധനവാണിത്. 28,000ത്തിലധികം കമ്മ്യൂണിറ്റി അംഗങ്ങളാണ് സര്‍വേയില്‍ പങ്കെടുത്തത്. കായികരംഗത്തും ശാരീരിക പ്രവര്‍ത്തനങ്ങളിലും കമ്മ്യൂണിറ്റി പ്രവണതകള്‍ നിരീക്ഷിച്ചായിരുന്നു സര്‍വേ. കൂടുതല്‍ ആരോഗ്യപരവും സജീവവുമായ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു സര്‍വേ.