27 മില്യണ്‍ ഫോളോവേഴ്സ്
അജ്മാന് : ട്രാഫിക് പിഴകളില്‍ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാന്. ഈ മാസം 4 മുതല്‍ ഡിസംബര്‍ 15 വരെയാണ് ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് അജ്മാന് പൊലീസ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 31 ന് മുന്‍പ് അജ്മാന് പൊലീസ് ചുമത്തിയ ട്രാഫിക് പിഴകള്‍ക്കാണ് ഇളവ് ലഭിക്കുക. ഗുരുതര പിഴകള്‍ക്ക് ഇളവ് ബാധകമല്ല. ഒക്ടോബര്‍ 1ന് പ്രവര്‍ത്തനക്ഷമമാക്കിയ സ്മാര്‍ട്ട് മോണിറ്ററിങ് സിസ്റ്റത്തിന്റെ ഭാഗമായി അജ്മാനില്‍ ട്രാഫിക് നിയമലംഘകരെ പിടികൂടാന്‍ ഇലക്ട്രോണിക് ഗേറ്റുകള്‍ സ്ഥാപിക്കുന്നതിനായി 26 സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നു. വാഹനമോടിക്കുമ്പോള്‍ മൊബൈ ല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും പോലുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ക്യാമറകള്‍ ഉപയോഗിച്ചുള്ള സ്മാര്‍ട്ട് മോണിറ്ററിങ്ങും ഇതിലുണ്ട്.