27 മില്യണ്‍ ഫോളോവേഴ്സ്
കുവൈത്ത് സിറ്റി : 45ാമത് ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) ഉച്ചകോടി ഇന്ന് കുവൈത്തില്‍ നടക്കും. ഉച്ചകോടിക്ക് ലോകം വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യവും പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിടിവും ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് അറിയുന്നത്. കുവൈത്ത് നയതന്ത്ര വിദഗ്ധന്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവിയാണ് ഇപ്പോഴത്തെ ജിസിസി സെക്രട്ടറി ജനറല്‍. സഊദി,ഒമാന്‍,യുഎഇ,ബഹ്റൈന്‍,ഖത്തര്‍,കുവൈത്ത് എന്നീ ആറംഗ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര് പങ്കെടുക്കും.
ജിസിസി രൂപീകരണത്തിനായി മുന്‍കൈ എടുത്തത് കുവൈത്ത് മുന്‍ അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹമ്മദ് അല്‍ സബാഹ്,യുഎഇ മുന്‍ പ്രസിഡന്റ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് എന്നിവരാണ്. 1981 മെയ് 25 നാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രൂപീകൃതമായത്. ആദ്യ ഉച്ചകോടി യുഎഇ തലസ്ഥാനമായ അബുദാബിയിലായിരുന്നു. ഖത്തര്‍ പ്രതിനിധിയായിരുന്ന അബ്ദുല്ല യാഖൂബ് അല്‍ ബിഷാറയായിരുന്നു പ്രഥമ സെക്രട്ടറി ജനറല്‍. ജിസിസി ഉച്ചകോടിയുടെ ഭാഗമായി ഇന്ന് കുവൈത്തില്‍ ദേശീയ അവധിയാണ്.