കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ഗസ്സ: ഇസ്രാഈല് കൊടുംക്രൂരത മൂലം നിത്യജീവിതം വഴിമുട്ടിയ ഗസ്സയിലെ വിദ്യാര്ത്ഥികള്ക്ക് പഠനവും അകലെ. ഭക്ഷണവും പാര്പ്പിടവുമില്ലാതെ അലയുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളിലെ വിദ്യാര്ത്ഥികള് കടുത്ത ദുരിതത്തിലാണ്. കഴിഞ്ഞ ദിവസം നടന്ന പൊതുപരീക്ഷയില് 39,000 വിദ്യാര്ത്ഥികള്ക്ക് പങ്കെടുക്കാനായില്ലെന്ന് ഫലസ്തീന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഗസ്സയിലെ 2.3 ദശലക്ഷം ജനങ്ങള് ഭൂരിഭാഗവും അവരുടെ വീടുകള് ഉപേക്ഷിച്ച് അഭയാര്ത്ഥി കേന്ദ്രങ്ങളില് കഴിയുകയാണ്. അതോടൊപ്പം ഗസ്സയിലെ 75 ശതമാനത്തിലധികം സ്കൂളുകളും ഇസ്രാഈല് ആക്രമണത്തില് തകര്ക്കപ്പെട്ടതായി ഫലസ്തീന് അഭയാര്ത്ഥികള്ക്കായുള്ള യുഎന് റിലീഫ് ആന്ഡ് വര്ക്ക്സ് ഏജന്സി അറിയിച്ചു. ഗാസയില് 76 ശതമാനത്തിലധികം സ്കൂളുകള് പുനര്നിര്മ്മിക്കേണ്ടതുണ്ട് അല്ലെങ്കില് വലിയ പുനരധിവാസം വീണ്ടും പ്രവര്ത്തനക്ഷമമാക്കേണ്ടതുണ്ട്, വിദ്യാഭ്യാസം ഒരു മൗലികാവകാശമായി ഉയര്ത്തിക്കാട്ടിക്കൊണ്ട് യുഎന്ആര്ഡബ്ല്യുഎ അതിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലെ ട്വീറ്റില് പറഞ്ഞു. അതിനിടെ ശുദ്ധജലം, ഭക്ഷണം, വൈദ്യസഹായം എന്നിവയുടെ അഭാവം മൂലം ഗാസയില് വന് പൊതുജനാരോഗ്യ പ്രതിസന്ധി നേരിടുകയാണെന്ന് വേള്ഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നല്കി. ചൂട് കാരണം കൈയ്യില് കിട്ടുന്ന ഭക്ഷണസാധനങ്ങള് കേട് വന്ന് നശിക്കുന്നതായി അഭയാര്ത്ഥികള് പറയുന്നു. എല്ലാ മേഖലകളിലും പ്രതിസന്ധിയിലായ ഗസ്സയിലെ ജനങ്ങള് കടുത്ത ജീവന് ഭീഷണയിലാണ്. അതിന് പുറമെയാണ് സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമാക്കി അഭയാര്ത്ഥി ടെന്റുകള്ക്ക് നേരെ ഇസ്രാഈല് ആക്രമണം നടത്തുന്നത്.