
ഇറാഖ് ഉപപ്രധാനമന്ത്രി ഫുആദ് മുഹമ്മദ് ഹുസൈന് യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ടുണീഷ്യ: പ്യുവര്‍ബ്രെഡ് അറേബ്യന്‍ കുതിരകളെ കണ്ടെത്താനുള്ള 32ാമത് യുഎഇ പ്രസിഡന്‍ഷ്യല്‍ കപ്പ് കുതിയരയോട്ട മത്സരം ഇന്ന് ടുണീഷ്യയിലെ ക്സാര്‍ സെയ്ദ് റേസ്കോഴ്സില്‍ നടക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഈ സീസണിലെ ചാമ്പ്യന്‍ 16 മില്യണ്‍ ദിര്‍ഹത്തിലധികം (500,000 ടുണീഷ്യന്‍ ദിനാര്‍) സമ്മാനത്തുക ലഭിക്കും. അറേബ്യന്‍ കുതിരപ്പന്തയത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ക്യാഷ് പ്രൈസാണിത്. കായിക വിനോദം വികസിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള കുതിര ഉടമകളെയും ബ്രീഡര്‍മാരെയും പിന്തുണയ്ക്കുന്നതിനും അറേബ്യന്‍ കുതിരയുടെ സമ്പന്നമായ പാരമ്പര്യം സംരക്ഷിക്കുന്നതിനുമാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചുവരുന്നത്.
ടുണീഷ്യയില്‍ നിന്നും വടക്കേ ആഫ്രിക്കയില്‍ നിന്നുമുള്ള നാലു വയസും അതില്‍ കൂടുതലുമുള്ള 15 മുന്‍നിര കുതിരകള്‍ 2000 മീറ്റര്‍ ഡേര്‍ട്ട് ട്രാക്കില്‍ ഗ്രൂപ്പ് 1 മത്സരത്തില്‍ മാറ്റുരക്കും. ടുണീഷ്യയുടെ കുതിരമത്സര കലണ്ടറിലെ ഏറ്റവും ലാഭകരമായ ചാമ്പ്യന്‍ഷിപ്പാണിത്. ലിബിയന്‍ കുതിരകളായ ഹാത്തിം (ടിഎം ഫ്രെഡ് ടെക്സസിന്റെ പിന്‍ഗാമി) ലാസ്വെഗാസ് എന്നിവരാണ് ചാമ്പ്യന്‍ഷിപ്പിലെ പ്രധാന താരങ്ങള്‍. ഇറാക്,ഇസ്മിര്‍,ജലൂദ് കാര്‍ത്തേജ്,ജൗസൂര് എല്‍ അറബ്,കാസര്,ഖദ്ദെം,നഫീഹ്,നാര് ഷാല്ഗോഡ,നഹര്‍ എന്നില്‍,ബോസ് ഡി സല്യൂട്ട് തുടങ്ങിയവും ടൂര്‍ണമെന്റിലെ ശക്തരായ പോരാളികളാണ്. യൂറോപ്പ്,യുകെ,തുര്‍ക്കി,അറബ് രാജ്യങ്ങള്‍,യുഎസ്എ,റഷ്യ എന്നിവിടങ്ങളിലായി 17 റേസുകളാണ് പ്രസിഡന്‍ഷ്യല്‍ ചാമ്പ്യന്‍ഷിപ്പിനായി നടക്കുന്നത്. അടുത്തത് മൊറോക്കോയിലും തുടര്‍ന്ന് ഫ്രാന്‍സ്, യുഎസ്എ,ഇറ്റലി,സ്വീഡന്,ജര്‍മ്മനി,നെതര്‍ലാന്‍ഡ്സ്,സ്പെയിന്,റഷ്യ,ബെല്‍ജിയം,തുര്‍ക്കി,യുകെ, പോളണ്ട്,ഈജിപ്ത്,ലിബിയ,സഊദി അറേബ്യ എന്നീ രാജ്യങ്ങളും ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കും.