
എഐഎം കോണ്ഗ്രസ് 7 മുതല് 9 വരെ
കുവൈത്ത് സിറ്റി : വടക്ക്കിഴക്കന് കുവൈത്തില് റിക്ടര് സ്കെയിലില് 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. കുവൈത്ത് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് സയന്റിഫിക് റിസര്ച്ചിന്റെ ഭാഗമായ കുവൈത്ത് നാഷണല് സീസ്മിക് നെറ്റ്വര്ക്കിനെ ഉദ്ധരിച്ചാണ് റിപ്പോര്ട്ട്. ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4:46 നാണ് ഭൂചലനം ഉണ്ടായത്. ഭൂമിയുടെ ഉപരിതലത്തില് നിന്ന് 6 കിലോമീറ്റര് ആഴത്തിലാണിത്. പിന്നീട് വൈകുന്നേരം 6:33 ന് അതേ പ്രദേശത്ത് തുടര്ചലനമുണ്ടായി. റിക്ടര് സ്കെയിലില് 2.2 തീവ്രത രേഖപ്പെടുത്തി. കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്ട്ട് ചെയ്തിട്ടില്ലെങ്കിലും അധികൃതര് സ്ഥിതിഗതികള് നിരീക്ഷിച്ചു വരികയാണ്.