ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ വർക്കിംഗ് ഗ്രൂപ്പ് വൈസ് ചെയർപേഴ്സണായി യുഎഇ വനിത
ഷാര്‍ജ : ഷാര്‍ജയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഈ വര്‍ഷം ആദ്യ ഒമ്പത് മാസം 28 ബില്യന്‍ ദിര്‍ഹമിന്റെ ഇടപാടുകള്‍. റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ കുതിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍വര്‍ഷത്തേക്കാള്‍ 47 ശതമാനം വര്‍ധനവുണ്ടായി. മൊത്തം 69,078 ഇടപാടുകളാണ് ഈ കാലയളവില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായതിനേക്കാള്‍ 16.5 ശതമാനവാണ് രേഖ പ്പെടുത്തിയത്. 114 രാജ്യക്കാരാണ് ഈ വര്‍ഷം ഇതുവരെ ഷാര്‍ജ റിയല്‍എസ്റ്റേറ്റ് മേഖലയില്‍ വിശ്വാസമര്‍പ്പിച്ചു നിക്ഷേപമിറക്കിയത്. 22,908 പ്രോപ്പര്‍ട്ടികളിലായി 13.7 ബില്യണ്‍ ദിര്‍ഹമാണ് യുഎഇ പൗരന്മാര് നിക്ഷേപിച്ചത്. 1,166പ്രോ പ്പര്ട്ടികളിലായി ഇതര ജിസിസി രാജ്യങ്ങളിലുള്ളവരുടെ നിക്ഷേപം 1.7 ബില്യണാണ്.
മറ്റു അറബ് രാജ്യങ്ങ ളില്നിന്നുള്ളവര് 4,651 സ്വത്തുക്കളിലായി 5.1 ബില്യണ്‍ ദിര്‍ഹവും 4,587 വസ്തുവഹകളിലായി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള മറ്റു രാജ്യക്കാരുടെ നിക്ഷേപം 7.5 ബില്യണുമാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 11,000 ഇടപാടുകളാണ് നടന്നത്. എന്നാല്‍ ഈവര്‍ഷം വില്‍പ്പന ഇടപാടുകള്‍, പ്രാഥമിക കരാറുകള്‍ എന്നി വ 17,000 ആയി. റിയല്‍ എസ്റ്റേറ്റ് മോര്‍ട്ട്ഗേജുകളുടെ മൂല്യം കഴിഞ്ഞവര്‍ഷം 3,229 ഇടപാടുകളോടെ 7.5 ബില്യണ്‍ മാത്രമായിരുന്നു.
സുപ്രീം കൗ ണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ ശക്തമായ പിന്തുണയാണ് ഈ മേഖലയിലെ മുന്നേറ്റത്തിന് പ്രധാന കാരണമെ ന്ന് ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന് വിഭാഗം ഡയറക്ടര്‍ ജനറല്‍ അബ്ദുള്‍ അസീസ് അഹമ്മദ് അല്‍ ഷംസി വ്യക്തമാക്കി. ഇടപാടുകളിലെ നിരന്തരമായ വര്‍ദ്ധനവ് നിക്ഷേപകരുടെ വിശ്വാസത്തെയും വികസന ത്തോടുള്ള കാഴ്ചപ്പാടുമാണ് പ്രതിഫലിപ്പിക്കുന്നത്. സ്വത്തുക്കള്‍ സ്വന്തമാക്കാനും വികസന പദ്ധതികളില്‍ പങ്കാളിയാവാനും വിദേശികള്‍ക്കും ഷാര്‍ജയില്‍ അനുമതി നല്കിയതും ഈ വര്‍ധനവിനുള്ള കാരണമാ ണെന്ന് അദ്ദേഹം പറഞ്ഞു. ടവറുകളും വാണിജ്യ പാര്‍പ്പിട സമുച്ചയങ്ങളുമായി ഈ വര്‍ഷത്തെ ആദ്യഒമ്പത് മാസങ്ങളില്‍ എ ട്ട് പ്രൊജക്ടുകളാണ് രജിസ്റ്റര്‍ ചെയ്തത്.
വിവിധ മേഖലകളിലെ മൊത്തം 88.2 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 9,216 ഇടപാടുകളാണ് നടന്നത്. 120 വിഭാഗങ്ങളിലായി 8,311 ഇടപാടുകളും, 10.3 ബില്യണ്‍ ദിര്‍ഹമിന്റെ വിപണനവും നടന്ന ഷാര്‍ജ നഗരമാണ് ഏറ്റവും വലിയ നേട്ടം കരസ്ഥമാക്കിയത്. വില്‍പ്പന ഇടപാടുകളുടെയും വിപണനത്തിന്റെയും എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന മേഖലയായി ‘മുവൈലിഹ് കൊമേഴ്സ്യല്‍’ ശ്രദ്ധനേടി. 1,980 ഇടപാടുകളിലൂ ടെ 2.2 ബില്യണ്‍ ദിര്‍ഹം, 839 ഇടപാടുകളുള്ള ‘റൗദത്ത് അല്കാര്ട്ട്’ ഏരിയ, 676 ഇടപാടുകളുമായി തിലാ ല്‍, 615 ഇടപാടുകളുമായി അല്‍ഖാന്‍ എന്നിവയും വികസനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടു ന്ന പ്രദേശങ്ങളാണ്. 7,657 ഇടപാടുകളുള്ള റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളിലാണ് ഏറ്റവും വലിയ ഇടപാട് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 83.1 ശതമാനം വര്‍ധനവുണ്ടായി. 758 ഇ ടപാടുകളോടെ വാണിജ്യ കെട്ടിടങ്ങള്‍ 8.2 ശതമാനവും 653 ഇടപാടുകളോടെ വ്യാവസായിക സ്വത്തുക്കള്‍ 7.1 ശതമാനവും വര്‍ദ്ധനവ് നേടി. 148 ഇടപാടുകളുള്ള കാര്‍ഷിക സ്വത്തുക്കളുടെ ഇടപാടില്‍ 1.6 ശതമാനം വര്‍ധനവുണ്ടായി.