
യുഎഇയില് ഏപ്രിലില് ഇന്ധനവില കുറയും
റിയാദ് : 2034 ഫിഫാ ലോകക്കപ്പിന് സഊദി അറേബ്യ ആതിഥ്യമരുളും. ഫിഫ പ്രസിഡന്റ് ഗിയാനി ഇന്ഫന്റിനോയാണ് ചരിത്ര പ്രഖ്യാപനം നടത്തിയത്. ബുധനാഴ്ച വൈകീട്ട് 5 മണിക്ക് ഔേദ്യാഗിക പ്രഖ്യാപനം വന്നതോടെ സഊദി ജനത ആഘോഷതിമര്പ്പിലാണ്. ഇനിയുള്ള നാലു ദിവസം വൈവിധ്യമാര്ന്ന ആഘോഷ പരിപാടികളാണ് വിവിധ സ്ഥലങ്ങളില് ഒരുക്കിയിരിക്കുന്നത്.
2034ലെ ലോകകപ്പിന് ആതിഥ്യമരുളാനുള്ള സഊദി സമര്പ്പിച്ച ഫയലിന് 500ല് 419.8 എന്ന ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന റേറ്റിംഗ് ആണ് ലഭിച്ചതെന്ന് ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏറ്റവും മികച്ച തയാറെടുപ്പുകളും അതിനൂതന സാങ്കേതിക വിദ്യ ഉരുപയോഗപ്പെടുത്തിയ സ്റ്റേഡിയ നിര്മ്മിതിയുമെല്ലാം സഊദിക്ക് എതിരാളികളില്ലാതാക്കി മാറ്റി. ആഗോള കായിക കേന്ദ്രമായി രാജ്യത്തെ പരിവര്ത്തിപ്പിക്കാനുള്ള സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന് സല്മാന് രാജകുമാരന്റെ ശ്രമങ്ങള്ക്കുള്ള വലിയ അംഗീകാരമാണ് ഫിഫ വേള്ഡ് കപ്പ് പ്രഖ്യാപനം. പുനരുപയോഗ ഊര്ജ്ജവും, നിര്മ്മാണ സാമഗ്രികളുമടക്കം അതിനൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നിര്മ്മിക്കുന്ന സ്റ്റേഡിയങ്ങള് സഊദിയുടെ മികച്ച ഒരുക്കങ്ങലായിട്ടാണ് ഫിഫ വിലയിരുത്തിയത്.
റിയാദ്,ജിദ്ദ,അല്കോബാര്,അബഹ,നിയോം എന്നിവിടങ്ങളിലായി 15 സ്റ്റേഡിയങ്ങളാണ് ലോകകപ്പിന് വേണ്ടി ഒരുങ്ങുന്നത്. അതില് എട്ടെണ്ണം റിയാദിലാണ്. ഉദ്ഘാടന, ഫൈനല് മത്സരങ്ങള്ക്ക് വേദിയാകുന്ന കിംഗ് സല്മാന് ഇന്റര്നാഷണല് സ്റ്റേഡിയത്തില് 93000 കാണികളെ ഉള്കൊള്ളാന് ശേഷിയുണ്ട്. ഒട്ടേറെ പ്രത്യേകതകളുള്ള സ്റ്റേഡിയങ്ങളാണ് എല്ലായിടത്തും ഉയരുന്നത്. ഈ അവസരം അവിസ്മരണീയമായ അനുഭവമാക്കാനുള്ള ഒരുക്കത്തിലാണ് സഊദി ഭരണകൂടം.
പ്രഖ്യാപനത്തെ തുടര്ന്ന് സഊദിയില് 4 ദിവസം വൈവിധ്യമാര്ന്ന ആഘോഷ പരിപാടികളാണ് നടക്കുന്നത്. ഡ്രോണ് ഷോ, എയര് ഷോ, വെടിക്കെട്ട് തുടങ്ങി നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.