
ദുബൈ കുതിരയോട്ട ലോകകപ്പ്: ഖത്തറിന് കിരീടം
ദുബൈ: 15 വയസിന് മുമ്പ് പെണ്‍കുട്ടികള്‍ക്ക് നല്കുന്ന എച്ച്പിവി വാക്സിനേഷന് 2030ഓടെ രാജ്യത്ത് 90% പൂര്‍ത്തിയാക്കുമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 25 വയസ് മുതല്‍ സെര്‍വിക്കല്‍ കാന്‍സറിനുള്ള ആദ്യകാല സ്ക്രീനിങ് ഉറപ്പാക്കുന്ന ദേശീയ പദ്ധതി ശക്തമാക്കുമെന്നും മന്ത്രാലയം ഉറപ്പുനല്‍കി. സെര്‍വിക്കല്‍ കാന്‍സറും വൈറസുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങളും കുറയ്ക്കുന്നതിന് ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ (എച്ച്പിവി) പ്രതിരോധിക്കുന്നതിനാണ് ദേശീയ നയം നടപ്പിലാക്കുന്നത്. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഇത് ആരംഭിച്ചതെന്നും മന്ത്രാലയം പറഞ്ഞു.