
യുഎഇയില്‍ എമിറേറ്റ്സ് ഐഡി ഡിജിറ്റലാകുന്നു
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ബക്കറ്റിലെ വെള്ളത്തില്‍ രണ്ടു വയസുകാരന് മുങ്ങി മരിച്ചു. സിദ്രൂഹില് പഴയ ഡയരക്ടറേറ്റ് കെട്ടിടത്തിനു പിറകുവശത്തെ കുവൈത്ത് സ്ട്രീറ്റിന് സമീപം താമസിക്കുന്ന പാകിസ്താന് കുടുംബത്തിലെ അബ്ദുല്ല മുഹമ്മദ് മുഹമ്മദ് അലിയെയാണ് ഗരുതുരാവസ്ഥയില്‍ റാസല്‍ഖൈമ സഖര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായി ആശുപത്രിയലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. അടുക്കളയിലെ വെള്ളം നിറച്ച ബക്കറ്റില്‍ വീണാണ് അപകടം. ഇത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വസ്ത്രം കഴുകാന്‍ ഇവിടെ മതാവ് വെള്ളം നിറച്ചുവെക്കാറുണ്ടായിരുന്നു. എന്നാല്‍ അപകട ദിവസം അത് മൂടിയിട്ടുണ്ടായിരുന്നില്ലെന്ന്കുട്ടിയുടെ പിതാവ് മുഹമ്മദലി പറഞ്ഞു. കാണാതായ കുട്ടിക്ക് വേണ്ടി നടത്തിയ തിരിച്ചിലിനൊടുവിലാണ് ബക്കറ്റില്‍ നിന്നു കുട്ടിയെ കിട്ടിയത്. പിതാവ് പള്ളിയില്‍ പോയ സമയത്താണ് സംഭവം.