
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
അബുദാബി : എയ്ഞ്ചല്‍സ് ഓഫ് പാരഡൈസ് ഒന്നാം വാര്‍ഷികാഘോഷം അഡ്മിന് ഹെഡ് സഅദിയ ഉദ്ഘാടനം ചെയ്തു. നൂറുല്‍ ഹുദ പ്രാര്‍ത്ഥന നടത്തി. സ്തുത്യര്‍ഹ സേവനം നടത്തിയ അഡ്മിന് മെമ്പര്‍മാരായ ഷഹര്ബാന് ഹാരിസ്,ഷിന്‍സിയ,അഫ്രീന ഫിനോജ്,ഹസീന അന്‍സീല്‍,ഖമറുന്നീസ നൗഷാദ്,രഹന ഫഹീം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
‘ഇഷ്ഖ് റസൂല്‍’ നബിദിന കാമ്പയിന് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ കലാ-കായിക മത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. സംഘടിപ്പിക്കുകയും ചെയ്തു. മെമ്പര്‍ ഓഫ് ദ ഇയര്‍ 2024 ആയി തിരഞ്ഞെടുത്ത അഷ്ന റസാഖിന് റിസാന് ഗോള്‍ഡ് ആന്റ് ഡയമണ്ട് സ്പോണ്സര് ചെയ്ത സ്വര്‍ണ നാണയം സമ്മാനിച്ചു. ഓണ്‍ലൈന്‍ ക്വിസ് മത്സര ചാമ്പ്യന്‍ ഷഹാന,ഫസ്റ്റ് റണ്ണറപ്പ് നജ്ദ,സെക്കന്റ് റണ്ണറപ്പ് ഷഫ്ന നിഷാര്‍ എന്നിവരെയും ആദരിച്ചു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് ഖുര്‍ആന്‍ ഉള്‍പ്പെടെ വിവിധ സമ്മാനങ്ങള്‍ നല്കി. അഡ്മിന് മെമ്പര്‍ രഹന ഫഹീം നന്ദി പറഞ്ഞു.